Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി.ബി.ഐ പ്രതികൂട്ടില്‍; കവിയൂര്‍ കേസിലും, ശശീന്ദ്രന്റേയും മക്കളുടേയും ദുരൂഹ മരണത്തിലും കോടതിയുടെ രൂക്ഷ വിമര്‍ശനം

29 JULY 2013 12:31 AM IST
മലയാളി വാര്‍ത്ത.

More Stories...

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...

സ്വതന്ത്ര അന്വേഷണ ഏജന്‍സിയെന്ന്‌ പേരെടുത്ത സി.ബി.ഐ തുടര്‍ച്ചയായി പ്രതികൂട്ടിലാകുന്നു. കവിയൂരിലെ അനഘയുടെ ആത്മഹത്യയിലും മലബാര്‍ സിമന്റസ്‌ സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും ആത്മഹത്യയിലുമാണ്‌ കോടതി വിമര്‍ശനങ്ങള്‍ നേരിട്ട്‌ സി.ബി.ഐയുടെ തല കുനിയുന്നത്‌.

അനഘയെ അച്ഛന്‍ പീഡിപ്പിച്ചെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. മൂന്നാംവട്ടവും പഴയ നിലപാടില്‍ സിബിഐ ഉറച്ചുനിന്നതോടെ കോടതിയുടെ മട്ടുമാറി. സി.ബി.ഐ ഉദ്യോഗസ്ഥര്‍ ആള്‌ ചമയരുതെന്നും അമിതാവേശം വേണ്ടെന്നും തിരുവനന്തപുരം സി.ബി.ഐ കോടതി ശാസിച്ചു. അനഘയുടെ ആത്മഹത്യ കുറിപ്പില്‍ എന്തുകൊണ്ടാണ്‌ അച്ഛന്റെ പീഡനവിവരം രേഖപ്പെടുത്താത്തതെന്നും കോടതി ചോദിച്ചു. മരിക്കാന്‍ പോകുന്ന ഒരാള്‍ എല്ലാം തുറന്നു പറയും. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച അനഘ അച്ഛന്റെ മോശം പെരുമാറ്റം ആത്മഹത്യാകുറിപ്പെഴുതാത്തത്‌ അത്ഭുതകരമാണെന്നും സി.ബി.ഐ കോടതി പറഞ്ഞു. പിതാവിന്റെ മാനഭംഗശ്രമം നുണക്കഥയാണെന്ന്‌ ഇതില്‍ നിന്നും മനസ്സിലാക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഇതിന്റെ തൊട്ടുപിന്നാലെയാണ്‌ ശശീന്ദ്രന്റെ ഫയലും കോടതി മടക്കിയത്‌. ഹൈക്കോടതി നല്‍കിയ ഉത്തരവിന്റെ അന്തസത്തക്ക്‌ നിരക്കാത്തപക്ഷം കേസ്‌ അന്വേഷിച്ചതിന്‌ സി.ബി.ഐയെ കോടതി ശാസിക്കുകയും ചെയ്‌തു. കുറ്റപത്രത്തിലെ വിവരങ്ങള്‍ അപൂര്‍ണമാണെന്നും കോടതി പറഞ്ഞു. ഒട്ടേറെ കാര്യങ്ങളെ കുറിച്ച്‌ സി.ബി.ഐ അന്വേഷിച്ചിട്ടില്ല.

ശശീന്ദ്രന്റെയും മക്കളുടെയും മരണം കൊലപാതകമാണോ എന്ന കാര്യം സി.ബി.ഐ അന്വേഷിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. മരണം കൊലപാതകമാണോ എന്ന്‌ അന്വേഷിക്കാന്‍ ആവശ്യപ്പെട്ട ഹൈക്കോടതി ഉത്തരവിനോട്‌ നീതി പുലര്‍ത്താന്‍ സി.ബി.ഐക്ക്‌ കഴിയാത്തതിനെയും കോടതി വിമര്‍ശിച്ചു. മലബാര്‍ സിമന്റ്‌സിലെ കരാറുകാരനായ ചാക്ക്‌ രാധാകൃഷ്‌ണനെ മാത്രം പ്രതിയാക്കിയാണ്‌ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്‌. പ്രതിക്കെതിരെ ചുമത്തിയത്‌ ആത്മഹത്യാ പ്രേരണാകുറ്റം മാത്രമാണ്‌. 2011 ജനുവരി 24 നാണ്‌ ശശീന്ദ്രനും മക്കളും പാലക്കാട്ടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌.

മലബാര്‍ സിമന്റ്‌സിലെ അഴിമതി വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. അഴിമതി പുറത്തു കൊണ്ടു വരുന്നതില്‍ ഓഫീസ്‌ സെക്രട്ടറിയായിരുന്ന ശശീന്ദ്രന്‍ പ്രധാന പങ്ക്‌ വഹിച്ചിരുന്നു. രണ്ടു കേസുകളും സി.ബി.ഐയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവയാണ്‌. രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സി പ്രതികൂട്ടിലായതോടെ തകരുന്നത്‌ സി.ബി.ഐയുടെ വിശ്വാസ്യതയാണ്‌.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (19 minutes ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (21 minutes ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (34 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (46 minutes ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (50 minutes ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (1 hour ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (1 hour ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (1 hour ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (2 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (3 hours ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (3 hours ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends