തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ. കെ. അനന്തഗോപന്‍ .... തിരുവനന്തപുരം നന്തന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ. കെ. അനന്തഗോപനും ബോര്‍ഡ് അംഗമായി അഡ്വ. മനോജ് ചരളേലും സത്യപ്രതിജ്ഞ ചെയ്തു.
രാവിലെ 10.15ന് തിരുവനന്തപുരം നന്തന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്.
ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്. ഗായത്രീ ദേവി ഇരുവര്‍ക്കും സത്യവാചകം ചൊല്ലി കൊടുത്തു. ദേവസ്വം ബോര്‍ഡ് ആദ്യ യോഗം ഇന്ന് ചേരും. എന്‍. വാസുവിന്റെ പിന്‍ഗാമിയായാണ് അഡ്വ. കെ. അനന്തഗോപനെ പുതിയ അധ്യക്ഷനായി സി.പി.എം നിര്‍ദേശിച്ചത്. പ്രസിഡന്റും അംഗവും ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ നിന്നാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
സി.പി.എം പത്തനംതിട്ട മുന്‍ ജില്ല സെക്രട്ടറിയായിരുന്നു. കെ.എസ്. രവിയുടെ രണ്ടു വര്‍ഷ കാലാവധി അവസാനിച്ചതോടെയാണ് മനോജ് അംഗമാകുന്നത്. സി.പി.ഐ പത്തനംതിട്ട ജില്ല എക്‌സിക്യൂട്ടിവ് അംഗമായ മനോജ് പത്തനംതിട്ട വൃന്ദാവനം സ്വദേശിയാണ്.
"
https://www.facebook.com/Malayalivartha



























