Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

വിവാഹിതയും എട്ടു വയസുള്ള കുഞ്ഞിന്റെ അമ്മയുമായ യുവതി ആത്മഹത്യ ചെയ്യാൻ കരകവിഞ്ഞൊഴുകിയ ഇത്തിക്കരയാറ്റിലേക്ക് ചാടി... വെള്ളത്തിൽ വീണതോടെ ഭയന്നുപോയി... വെപ്രാളപ്പെട്ട് ആറ്റിലേക്ക് ചാഞ്ഞുനിന്ന മരത്തിന്റെ കൊമ്പിൽപിടിച്ച് തൂങ്ങിക്കിടന്നു... രാത്രി 7.30 കഴിഞ്ഞിട്ടും കരച്ചിൽ നിലയ്ക്കാത്തതിനെത്തുടർന്ന് നാട്ടുകാരുടെ പരിശോധനയിൽ കണ്ടെത്തിയത് നടുക്കുന്ന കാഴ്ച!

15 NOVEMBER 2021 12:05 PM IST
മലയാളി വാര്‍ത്ത

ഓയൂരിൽ വിവാഹിതയും എട്ടു വയസുള്ള കുഞ്ഞിന്റെ അമ്മയുമായ യുവതി കടബാദ്ധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചു. ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.കാളവയൽ സ്വദേശിയായ 23 കാരിയാണ് ശനി വൈകിട്ട് ഇത്തിക്കരയാറ്റിൽ വെളിനല്ലൂർ ശ്രീരാമ ക്ഷേത്രത്തിന് താഴെ ഈഴത്തറ കടവിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. കരകവിഞ്ഞൊഴുകിയ ആറ്റിൽ കുത്തൊഴുക്കിൽ ചാടിയ ഇവർ വെള്ളത്തിൽ മുങ്ങിപ്പൊങ്ങുന്നതിനിടെ വെപ്രാളപ്പെട്ട്, ആറ്റിലേക്ക് ചാഞ്ഞുനിന്ന മരത്തിന്റെ കൊമ്പിൽപിടിച്ച് തൂങ്ങിക്കിടക്കുകയായിരുന്നു.

നിലവിളിച്ചെങ്കിലും ആരും ആദ്യം ഗൗനിച്ചില്ല. മൃഗങ്ങളുടെയും മറ്റും കരച്ചിൽ കേൾക്കുന്ന ഭാഗമാണിത്. രാത്രി 7.30 കഴിഞ്ഞിട്ടും കരച്ചിൽ നിലയ്ക്കാത്തതിനെത്തുടർന്ന് പരിസരവാസിയായ മഹേഷ് സുഹൃത്തുക്കളായ ചന്ദ്രബോസ്, രാജേഷ്, വിഷ്ണു, മനീഷ് എന്നിവരെ വിളിച്ചുവരുത്തി ശബ്ദം കേട്ട ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് തേരക മരത്തിന്റെ ചില്ലയിൽ തൂങ്ങിക്കിടക്കുന്ന യുവതിയെ കണ്ടെത്തിയത്.

രാജേഷ് കൈലിമുണ്ട് അഴിച്ചെടുത്ത് കുടുക്കുണ്ടാക്കുകയും ചന്ദ്രബോസ് ആറ്റിലിറങ്ങി യുവതിയെ കൈലിയുടെ കുടുക്കിട്ട് മുറുക്കി കെട്ടുകയും നാലുപേരും കൂടി വലിച്ച് കരയ്ക്ക് കയറ്റുകയായിരുന്നു. ഒന്നര മണിക്കൂറിലധികം മരച്ചില്ലയിൽ തൂങ്ങിക്കിടന്ന യുവതിയുടെ കൈകാലുകൾ തണുത്ത് കോച്ചിമരവിച്ച നിലയിലായിരുന്നു.വിവരം അറിയിച്ചതിനെത്തുടർന്ന് പൂയപ്പള്ളി എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി യുവതിയുടെ മെഴി രേഖപ്പെടുത്തിയ ശേഷം ബന്ധുക്കൾക്കൊപ്പം അയച്ചു.

സംഭവത്തിന് പിന്നലെ പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രതിസന്ധികളിൽപെട്ട് ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്നവരോട് സ്നേഹത്തോടെയും സഹാനുഭൂതിയോടെയും പെരുമാറാനും അവരെ ജീവിതത്തിലേക്ക് അവരെ തിരികെ കൊണ്ടുവരാനും പരിഷ്കൃത സമൂഹമെന്ന നിലയിൽ നമുക്ക് ഉത്തരവാദിത്തമുണ്ട്.

ഉയർന്ന മാനസിക ആരോഗ്യത്തിലൂടെയും ചിന്താ ശേഷിയിലൂടെയും പ്രതിസന്ധികളെ മറികടന്ന് ജീവിതം പൂർണ്ണ അർത്ഥത്തിൽ സഫലീകരിക്കാൻ നമുക്ക് കഴിയണം. എന്തു കാരണമുണ്ടെങ്കിലും ആത്മഹത്യ ഒരു പരിഹാരമല്ലെന്ന ചിന്ത സമൂഹത്തിൽ ഉണ്ടാകണം. സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള ധൈര്യം ഉണ്ടാവുകയാണ് വേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (19 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (25 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (43 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

Malayali Vartha Recommends