കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്, ഒളിവിൽ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മന്ത്രി ആർ.ബിന്ദു, ചിത്രങ്ങൾ പുറത്ത്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളിൽ ഒരാളായ മുൻ ഭരണ സമിതി അംഗം അമ്പിളി മഹേഷിന്റെ മകളുടെ കല്യാണത്തിൽ പങ്കെടുത്ത് മന്ത്രി ആർ.ബിന്ദു. ഒക്ടോബർ 24ന് ഇരിങ്ങാലകുടയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഭക്ഷണം കഴിഞ്ഞ ശേഷമാണ് മന്ത്രി മടങ്ങിയതെന്നാണ് അറിയാൻ കഴിയുന്നത്.
അമ്പിളി മഹേഷ് ഒളിവിലാണെന്നും ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്.
ഇതിനിയിലാണ് മന്ത്രി ആർ.ബിന്ദു പ്രതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നത്. പ്രതികളെ സംരക്ഷിക്കാൻ സി.പി.എം ശ്രമിക്കുന്നു എന്ന് പ്രതിപക്ഷ പാർട്ടികളൊക്കെ ആരോപിച്ചിരുന്നു.
കേസില്‍ അമ്പിളി മഹേഷ് ഉള്‍പ്പെടെ രണ്ട് ഭരണസമിതി അംഗങ്ങളേയും മുഖ്യപ്രതിയായ കിരണിനേയുമാണ് ഇനി പിടികൂടാനുള്ളത്. തട്ടിപ്പില്‍ പങ്കുള്ള ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. അമ്പിളി മഹേഷ് ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ ഒളിവിലായതിനാണ് ഇവരെ പിടികൂടാന്‍ സാധിക്കാത്തതെന്നാണ് നേരത്തെ പോലീസ് അറിയിച്ചിരുന്നത്.
ഇതിനിടെയാണ് അമ്പിളി മഹേഷിന്റെ മകളുടെ വിവാഹം ഇരിങ്ങാലക്കുടയില്‍ വിപുലമായ രീതിയില്‍ നടന്നതും, മന്ത്രി ഉള്‍പ്പെടെ പങ്കെടുത്തതും. വിവാഹത്തില്‍ പങ്കെടുത്തത് സംബന്ധിച്ച് മന്ത്രിയുടെ പ്രതികരണം തേടിയെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha


























