'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയയുള്ള, എളിമയുള്ള, പ്രചോദനം നൽകുന്ന വ്യക്തികളിൽ ഒരാൾ..' എംഎ യൂസഫലിക്ക് പിറന്നാൾ ആശംസയുമായി നടൻ മോഹൻലാൽ
പ്രമുഖ വ്യവസായി എംഎ യൂസഫലിക്ക് ഇന്ന് പിറന്നാൾ. ആശംസകളുമായി നിരവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയയുള്ള, എളിമയുള്ള, പ്രചോദനം നൽകുന്ന വ്യക്തികളിൽ ഒരാൾ എന്ന് കുറിച്ചുകൊണ്ട് ആശംസ അറിയിച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ഫേസ്ബുക്കിലൂടെ ആയിരുന്നു താരത്തിന്റെ ആശംസ.
'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയയുള്ള, എളിമയുള്ള, പ്രചോദനം നൽകുന്ന വ്യക്തികളിൽ ഒരാൾ. നിങ്ങൾക്ക് എല്ലായ്പ്പോഴും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു. ജന്മദിനാശംസകൾ യൂസഫ് അലി ഇക്ക... ദൈവം അനുഗ്രഹിക്കട്ടെ', എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം ഈ വര്‍ഷം ഫോബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ ആറ് മലയാളികളില്‍ ഒരാളാണ് യൂസഫലി. മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മുത്തൂറ്റും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫ് അലിയുമാണ് പട്ടികയില്‍ ഇടം നേടിയ മലയാളികളില്‍ മുമ്പിൽ ഉണ്ടായിരുന്നത്. 480 കോടി ഡോളറിന്റെ(35,500 കോടി) ആസ്തിയുമായി എം ജി ജോര്‍ജ് മുത്തൂറ്റ് ഫോബ്‌സ് പട്ടികയിലെ 26-ാം സ്ഥാനത്താണ് ഉള്ളത്.
445 കോടി ഡോളറിന്റെ(32,900 കോടി) ആസ്തിയുമായി എം എ യൂസഫ് അലി 29-ാം സ്ഥാനത്തുമാണുള്ളത്. പട്ടികയിലുള്ള മലയാളികളില്‍ യൂസഫ് അലി മാത്രമാണ് വ്യക്തിഗത സമ്പാദ്യം കണക്കിലെടുത്ത് അതിസമ്പന്നരില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha























