തിരുവനന്തപുരത്ത് 4 വയസുകാരി കിണറ്റിൽ വീണ് മരിച്ച നിലയിൽ, സംഭവത്തിൽ കേസെടുത്ത് വെഞ്ഞാറമ്മൂട് പൊലീസ്

തിരുവനന്തപുരത്ത് 4 വയസ്സുകാരി കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. വെമ്പായം തലയിൽ കമുകിൻ കുഴിയിൽ പ്രിയങ്കയുടെ മകൾ കൃഷ്ണപ്രിയ (4) യെയാണ് വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. സംഭവത്തിൽ വെഞ്ഞാറമ്മൂട് പൊലീസ് കേസെടുത്തിട്ടുണ്ട്.
കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയ കുട്ടിയ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. കുട്ടി കാൽ വഴുതി കിണറ്റിൽ വീണതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കുട്ടിയുടെ മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പോസ്റ്റുമോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.ഗോകുലം മെഡിക്കല്‍ കോളേജിലെ ജീവനക്കാരിയായ പ്രിയങ്ക നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിട്ട് വീട്ടില്‍ എത്തിയ ശേഷം ഉറങ്ങുകയായിരുന്നു. അമ്മൂമ്മയാണ് കൃഷ്ണപ്രിയയെ നോക്കുന്നത്. ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























