തിരുവനന്തപുരത്ത് നാലുവയസുകാരി കിണറ്റിൽ വീണ് മരിച്ചു; അപകടം സംഭവിച്ചത് അമ്മ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങിക്കിടക്കവെ

തിരുവനന്തപുരത്ത് നാലുവയസുകാരി കിണറ്റിൽ വീണ് മരിച്ചു. വെഞ്ഞാറമൂട് കമുകിൻകുഴി സ്വദേശി പ്രിയങ്കയുടെ മകൾ കൃഷ്ണപ്രിയയാണ് (4) മരിച്ചത്. ഓടിക്കൂടിയ നാട്ടുകാർ കുഞ്ഞിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ പ്രിയങ്ക നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങിക്കിടക്കുമ്പോളാണ് അപകടം സംഭവിച്ചത്. കുട്ടി കിണറ്റിൽ കാൽ വഴുതിവീണതാകാം എന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha























