ട്വൻറി 20 ലോകകപ്പിന് ശേഷം തിരികെ ഇന്ത്യയിൽ മടങ്ങി എത്തിയ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് കസ്റ്റംസ് അഞ്ച് കോടി രൂപ വിലമതിക്കുന്ന ആഡംബര വാച്ചുകള്‍ പിടിച്ചെടുത്തു; പൂര്‍ണ്ണമായും പ്ലാറ്റിനത്തില്‍ നിര്‍മ്മിച്ച വാച്ചില്‍ 32 ബാഗെറ്റ് കട്ട് മരതകങ്ങൾ

ട്വൻറി 20 ലോകകപ്പിന് ശേഷം തിരികെ എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകള്‍ പിടിച്ചെടുത്തു. ഇന്നലെ രാത്രി ആയിരുന്നു യുഎഇയില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലേയ്‌ക്ക് മടങ്ങിയെത്തിയത്.
വിമാനത്താവളത്തിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കിടെ ഹാര്‍ദിക് പാണ്ഡ്യയുടെ കൈവശം അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകളായിരുന്നു കണ്ടെത്തിയത്. വാച്ചുകളുടെ ഇന്‍വോയ്‌സുകള്‍ താരത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല. പൂര്‍ണ്ണമായും പ്ലാറ്റിനത്തില്‍ നിര്‍മ്മിച്ച വാച്ചില്‍ 32 ബാഗെറ്റ് കട്ട് മരതകങ്ങളാണ് ഉള്ളത്.
ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് ആഡംബര വാച്ചുകളോട് കടുത്ത താല്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്‍ 2021-ന്റെ രണ്ടാം പാദം ആരംഭിക്കുന്നതിന് മുന്‍പ് റോള്‍സ് റോയ്‌സില്‍ ഇരുന്ന് ഹാര്‍ദിക് എടുത്ത് ചിത്രങ്ങളിലും ആഡംബര വാച്ച് വ്യക്തമാണ്. ആഡംബര വാച്ചായ പാടെക് ഫിലിപ്പ് നോട്ടിലസ് പ്ലാറ്റിനം 5711 എന്ന 5 കോടി രൂപയിലധികം വിലയുള്ള വച്ചായിരുന്നു ഇത്.
https://www.facebook.com/Malayalivartha























