ബൈക്കിൽ പോകുന്നതിനിടയ്ക്ക് കടന്നൽ കൂട്ടം ആക്രമിച്ചു; രക്ഷിക്കാൻ ആരും ഉണ്ടായില്ല; ഒടുവിൽ ബോധരഹിതനായി ഒരാൾ വഴിയിൽ കിടക്കുന്നത് കണ്ട് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു കഴിഞ്ഞു...

കടന്നല്‍ കുത്തേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. എളനാട് നരിക്കുണ്ട് സ്വദേശി ഷാജി (45) ആണ് മരിച്ചത്. ബൈക്കില്‍ പോകുന്നതിനിടെയാണ് ഷാജിയെ കടന്നല്‍കൂട്ടം ആക്രമിച്ചത് എന്നാണ് സൂചന.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബൈക്കിന്റെ ഇന്‍ഷുറന്‍സ് അടച്ചതിനു ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ എളനാട് വെച്ചാണ് കടന്നല്‍ ആക്രമണം നടന്നത്.
ബൈക്കില്‍ നിന്ന് ഒരാള്‍ താഴെ വീണ് ബോധരഹിതനായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഷാജിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ഷാജി മരിച്ചിരുന്നു. ഷാജിയുടെ തലയിലും മുഖത്തും ദേഹത്തും കടന്നല്‍ കുത്തേറ്റ പാടുകളുണ്ട്. എന്നാല്‍ കടന്നല്‍ ആക്രമിക്കുന്നത് കണ്ടവര്‍ ആരുമില്ല.
https://www.facebook.com/Malayalivartha
























