ദേഹമാസകലം തീയുമായി സ്ത്രീ ദേശീയ പാതയില്‍ കുഴഞ്ഞ് വീണു; ശരീരത്തിൽ 95 ശതമാനത്തോളം പൊള്ളലേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോലഞ്ചേരിയിൽ ദേഹമാസകലം തീയുമായി സ്ത്രീ ദേശീയ പാതയില്‍ കുഴഞ്ഞ് വീണു. പത്താം മൈല്‍ ജംഗ്ഷനില്‍ ആണ് സംഭവം. പത്താം മൈല്‍ സ്വദേശിയായ കക്കാട്ടില്‍ വള്ളി സുബ്ബയ്യയാണ് ( 60) സ്വയം തീ കൊളുത്തി റോഡിലേക്ക് ഇറങ്ങി ഓടിയത്.
തിങ്കളാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. സ്വയം തീ പടര്‍ത്തി റോഡിന് സമീപം കുഴഞ്ഞ് വീഴുകയായിരുന്നു. 95 ശതമാനത്തോളം പൊള്ളലേറ്റ സുബ്ബയ്യയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് ചെറിയ മാനസിക പ്രശ്നം ഉണ്ടായിരുന്നതായാണ് സൂചന. ഇതിന് ഇവര്‍ ചികില്‍സ നേടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.സുബ്ബയ്യയുടെ ഭര്‍ത്താവും ഒരു മകനും നേരത്തെ തന്നെ മരിച്ചു പോയിരുന്നു. ഇളയ മകന്‍ ശിവ ബാലനൊപ്പമായിരുന്നു താമസം.
https://www.facebook.com/Malayalivartha
























