Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഇനി എങ്ങും ശരണം വിളിയുടെ നാളുകള്‍.... ഇന്ന് വൃശ്ചികം ഒന്ന് , വ്രതവിശുദ്ധിയുടെ ശരണാരവങ്ങളുമായി മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം.... വെര്‍ച്വല്‍ ക്യൂവില്‍ മുന്‍കൂര്‍ അനുമതി വാങ്ങിയവര്‍ക്ക് മാത്രം ദര്‍ശനത്തിന് അനുമതി

16 NOVEMBER 2021 06:36 AM IST
മലയാളി വാര്‍ത്ത

ഇനി എങ്ങും ശരണം വിളിയുടെ നാളുകള്‍.... ഇന്ന് വൃശ്ചികം ഒന്ന് , വ്രതവിശുദ്ധിയുടെ ശരണാരവങ്ങളുമായി മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം.... വെര്‍ച്വല്‍ ക്യൂവില്‍ മുന്‍കൂര്‍ അനുമതി വാങ്ങിയവര്‍ക്ക് മാത്രം ദര്‍ശനത്തിന് അനുമതി

വൃശ്ചിക മാസത്തിന്റെ ആദ്യപുലരിയില്‍ വ്രതം ആരംഭിക്കുന്നു. വ്രതം അനുഷ്ഠിക്കുമ്പോള്‍ ഭക്തര്‍ അയ്യപ്പമുദ്രയുള്ള മാല കഴുത്തിലണിയും. ഈ മാല ക്ഷേത്രസന്നിധിയിലോ ഗുരുസ്വാമിയുടെ മുന്നിലോ പൂജിച്ചാണ് ധരിക്കാറ്. മാലയിടുന്നതോടെ വ്രതം ആരംഭിക്കയായി.

 



വ്രതവിശുദ്ധിയുടെ ശരണാരവങ്ങളുമായി മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി നടതുറന്ന് അയ്യപ്പസ്വാമിയെ ധ്യാനനിദ്രയില്‍ നിന്നുണര്‍ത്തി ശ്രീകോവിലില്‍ ദീപം തെളിച്ചു. ഉപദേവതാ ക്ഷേത്രങ്ങളിലും ദീപം പകര്‍ന്ന ശേഷം പതിനെട്ടാംപടിയിറങ്ങി ആഴി ജ്വലിപ്പിച്ചു.

ഇരുമുടിക്കെട്ടുമായി കാത്തുനിന്ന നിയുക്ത ശബരിമല മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി ശംഭു നമ്പൂതിരിയെയും കൈപിടിച്ച് പതിനെട്ടാംപടി കയറ്റി.

 



ഇന്നലെ വൈകിട്ട് ആറുമണിയോടെ ശ്രീകോവിലിന് മുന്നില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയുടെ അവരോധന ചടങ്ങ് നടന്നു. കലശം പൂജിച്ച് മേല്‍ശാന്തിയെ അഭിഷേകം ചെയ്തശേഷം തന്ത്രി ശ്രീകോവിലിലേക്ക് കൂട്ടിക്കൊണ്ടുപോയി അയ്യപ്പസ്വാമിയുടെ മൂലമന്ത്രം പകര്‍ന്നുനല്‍കി. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രത്തില്‍ മാളികപ്പുറം മേല്‍ശാന്തി ശംഭുനമ്പൂതിരിയുടെ അവരോധന ചടങ്ങും നടന്നു.


കഴിഞ്ഞ ഒരു വര്‍ഷം പുറപ്പെടാ മേല്‍ശാന്തിമാരായിരുന്ന ശബരിമല മേല്‍ശാന്തി വി. കെ. ജയരാജ് പോറ്റിയും മാളിപ്പുറം മേല്‍ശാന്തി രജിനമ്പൂതിരിയും രാത്രി ഒന്‍പത് മണിയോടെ നാട്ടിലേക്ക് മടങ്ങി. വൃശ്ചികം ഒന്നായ ഇന്ന് പുലര്‍ച്ചെ ഇരുക്ഷേത്രനടകളും പുതിയ മേല്‍ശാന്തിമാരാണ് തുറന്നത്.

 



അതേസമയം പതിനെട്ടാംപടി ചവിട്ടുന്നതിനു വ്രതനിഷ്ഠയിലും ഇത്രയും പടികള്‍ താണ്ടണമെന്നു വിശ്വാസം. പഞ്ചേന്ദ്രിയങ്ങളായ കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക്, അഷ്ടരാഗങ്ങളില്‍പെട്ട കാമം, ക്രോധം, ലോഭം, മോഹം, മദം, മാല്‍സര്യം, അഹങ്കാരം, അസൂയ, ത്രിഗുണങ്ങളായ സാത്വികം, രാജസം, താമസം തുടര്‍ന്നു വിദ്യ, അവിദ്യ എന്നിവയാണു മണ്ഡല വ്രതവേളയില്‍ താണ്ടേണ്ട പടികള്‍. കടുത്ത വ്രതമനുഷ്ഠിച്ചാലേ ഇതിനു കഴിയൂ.

മണ്ഡലകാലം മുഴുവനും ബ്രഹ്മചര്യം അനുഷ്ഠിക്കണം. ദിവസവും രാവിലെയു വൈകിട്ടും കുളി നിര്‍ബന്ധം. സുഗന്ധവസ്തുക്കള്‍, വാസന സോപ്പ്, പൗഡര്‍, ഹെയര്‍ ഓയില്‍ തുടങ്ങിയവ ഒഴിവാക്കുന്നത് നന്ന്. ശരീരശുദ്ധിക്കു പുറമേ മാനസിക ശുദ്ധിയും അനിവാര്യം. സ്വാമിഭക്തര്‍ എല്ലാ ദിവസവും ക്ഷേത്രദര്‍ശനം നടത്തണം.

 



കറുപ്പോ കാവിയോ നിറത്തിലുള്ള വസ്ത്രങ്ങളാണു വ്രതകാലയളവില്‍ ഉചിതം. വ്രതം അനുഷ്ഠിക്കുമ്പോള്‍ സസ്യാഹാരം, പഴവര്‍ഗങ്ങള്‍ എന്നിവ മാത്രമേ കഴിക്കാവൂ.



അതേസമയം ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂവില്‍ മുന്‍കൂര്‍ അനുമതി വാങ്ങിയവര്‍ക്ക് മാത്രം ദര്‍ശനത്തിന് അനുമതി. സ്‌പോട്ട് രജിസ്‌ട്രേഷന്‍ താത്കാലകമായി നിറുത്തിവെച്ചു. പമ്പാനദിയില്‍ സ്‌നാനം അനുവദിക്കില്ല.



കൊവിഡിന്റെ രണ്ട് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്. നിലയ്ക്കലില്‍ കൊവിഡ് പരിശോധനയ്ക്ക് സൗകര്യമുണ്ട്. ഭക്തര്‍ക്ക് രാത്രി 8 മണി വരെ മാത്രം സന്നിധാനത്ത് തങ്ങാം.


കൂടാതെ ഇത്തവണ എല്ലാ ദിവസവും പടിപൂജയുണ്ട്. മാസപൂജാ വേളകളില്‍ നടത്തേണ്ടിയിരുന്ന നിരവധി പടിപൂജകള്‍ കൊവിഡ് കാരണം മുടങ്ങിയതിനാലും രാത്രി എട്ടുമണിക്ക് മുമ്പായി തീര്‍ത്ഥാടകരുടെ പടികയറ്റം അവസാനിക്കുന്നതിനാലുമാണ് എല്ലാ ദിവസവും പടിപൂജയുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (10 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (26 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (36 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (56 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends