Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഞെട്ടലോടെ സിനിമാ ലോകം... രാത്രി നടക്കാനിറങ്ങിയ തെലുങ്ക് താരം ശാലു ചൗരസിയയ്ക്ക് പരിക്ക്; നടിയുടെ മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റിയത് എതിര്‍ത്ത താരത്തിന് കിട്ടിയത് കരിങ്കല്ല് കൊണ്ട് തലയ്ക്കും മുഖത്തിനും ഇടി; പോലീസില്‍ പരാതി നല്‍കി നടി

16 NOVEMBER 2021 01:36 PM IST
മലയാളി വാര്‍ത്ത

ശാലു ചൗരസിയയ്ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ തെലുങ്ക് സിനിമാ ലോകം ഞെട്ടിയിരിക്കുകയാണ്. മോഷ്ടാക്കളുടെ ആക്രമണത്തില്‍ പ്രസിദ്ധ തെലുങ്ക് ചലച്ചിത്രതാരം ശാലു ചൗരസിയയ്ക്കാണ് പരിക്ക് പറ്റിയത്. കഴിഞ്ഞ ദിവസം രാത്രി ഹൈദരബാദിലെ ബഞ്ജാര ഹില്‍സിന് സമീപമുള്ള കെ ബി ആര്‍ പാര്‍ക്കില്‍ സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു ശാലു. രാത്രി 8.30 ഓടെ അപരിചിതനായ വ്യക്തി താരത്തെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

പൊലീസ് പറയുന്നതനുസരിച്ച് പാര്‍ക്കിലൂടെ നടക്കുകയായിരുന്ന ശാലുവിനോട് മോഷ്ടാവ് പണവും കൈയിലുള്ള വിലപിടിപ്പുള്ള വസ്തുക്കളും നല്‍കാന്‍ ആവശ്യപ്പെട്ടു. നടി എതിര്‍ത്തതോടെ ആദ്യം മുഖത്ത് ശക്തിയായി ഇടിക്കുകയും അതിനു ശേഷം പാറക്കല്ല് കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിനു ശേഷം നടിയുടെ കൈയിലുണ്ടായിരുന്ന ഫോണും തട്ടിപ്പറിച്ചുകൊണ്ട് പ്രതി രക്ഷപ്പെട്ടു. തലയിലും കണ്ണിന് താഴെയുമായി പരിക്കേറ്റ ശാലുവിനെ സമീപത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താരത്തിന്റെ പരാതിയെതുടര്‍ന്ന് ബഞ്ജാര ഹില്‍സ് പൊലീസ് മോഷ്ടാവിന് വേണ്ടി വ്യാപക തെരച്ചില്‍ ആരംഭിച്ചു. സമീപത്തുള്ള സി സി ടിവികളെല്ലാം പരിശോധിച്ച പൊലീസ് എത്രയും വേഗം പ്രതിയെ പിടികൂടുമെന്ന് അറിയിച്ചു. പ്രഭാത സവാരിക്കും സായാഹ്ന സവാരിക്കുമായി ഹൈദരാബാദിലെ ചലച്ചിത്ര മേഖലയിലുള്ളവരുടെ ഇഷ്ട സ്ഥലമാണ് കെ ബി ആര്‍ പാര്‍ക്ക്. ഇവിടെ ഇതിനു മുമ്പും മാല പൊട്ടിക്കല്‍ അടക്കമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അക്രമിയെ തിരിച്ചറിയാന്‍ പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നാണ് പോലീസ് പറയുന്നത്. വിശാലമായ കെബിആര്‍ പാര്‍ക്കില്‍ രാവിലെയോ വൈകുന്നേരമോ നടക്കാന്‍ സെലിബ്രിറ്റികളും വ്യവസായികളും രാഷ്ട്രീയ നേതാക്കളും പതിവായി എത്താറുണ്ട്.

പാര്‍ക്കിന്റെ പരിസരത്ത് മുമ്പും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2014ല്‍, അരബിന്ദോ ഫാര്‍മ എക്‌സിക്യൂട്ടീവ് കെ. നിത്യാനന്ദ റെഡ്ഡി പ്രഭാത നടത്തത്തിന് ശേഷം കാറില്‍ ഇരിക്കുമ്പോള്‍ എകെ 47 ഉപയോഗിച്ച് ഒരാള്‍ വെടിയുതിര്‍ത്തിരുന്നു. ഭാഗ്യവശാല്‍ റെഡ്ഡി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

മാവോയിസ്റ്റ് വിരുദ്ധ സേനയായ ഗ്രേഹൗണ്ട്‌സില്‍ നിയമിക്കപ്പെട്ട ഒരു മുന്‍ പോലീസുകാരനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു, ഇദ്ദേഹം ഒരു റൈഫിള്‍ മോഷ്ടിച്ചതായും കൊള്ളയടിക്കുന്നതിനായി ആക്രമണം നടത്തിയതായും സമ്മതിച്ചു.

തമിഴ്, തെലുങ്ക് സിനിമാ വ്യവസായത്തില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ശാലു ചൗരസ്യ. 1992 ഒക്ടോബര്‍ 21 ന് ജനിച്ച ശാലു മധ്യപ്രദേശിലാണ് വളര്‍ന്നത്. മധ്യപ്രദേശില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അവര്‍ തെലങ്കാനയിലെ ഹൈദരാബാദില്‍ കോളേജ് ബിരുദം പൂര്‍ത്തിയാക്കി.

മോഡലിംഗില്‍ലാണ് തന്റെ കരിയര്‍ ആരംഭിച്ചത്. 2015ല്‍ തെലുങ്ക് ചിത്രമായ സൈലു എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുകയും ചെയ്തു. 2015ല്‍ ചില്‍ ചെസാഡു എന്ന തെലുങ്ക് ഷോര്‍ട്ട് ഫിലിമിലും 2017ല്‍ ഡോണ്ട് ട്രസ്റ്റ് ആരെന്ന കന്നഡ ത്രില്ലര്‍ ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ചു. അരങ്ങേറ്റത്തിന് ശേഷം കൂടാതെ ഷോര്‍ട്ട് ഫിലിമുകളിലും, 2017ല്‍ പുറത്തിറങ്ങിയ ഓ പിള്ള നീ വല്ല, ആരണ്യംലോ എന്നീ തെലുങ്ക് സിനിമകളിലും 2019ല്‍ തെലുങ്ക് സിനിമ പെല്ലന്റെയിലുംസ്യശാലു പ്രത്യക്ഷപ്പെട്ടു.

രാം സേവ സംവിധാനം ചെയ്ത മഹേഷിനൊപ്പം 2019ല്‍ എന്‍ കാദലി സീന്‍ പോദ്ര എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ഏറെ ആരാധകരുള്ള നടിയാണ് ശാലു ചൗരസ്യ. ഇവര്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ സിനിമാ ലോകം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. എത്രയും വേഗം കുറ്റവാളിയെ പിടികൂടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (10 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (26 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (36 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (56 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends