Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പത്മകുമാറിന്റെ പാതയിലൂടെ അനന്തഗോപനും... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റ് കെ അനന്തഗോപന്റെ ആദ്യത്തെ പ്രസ്താവന മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ... അന്തംവിട്ട് പിണറായി

16 NOVEMBER 2021 10:10 AM IST
മലയാളി വാര്‍ത്ത

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റ് കെ അനന്തഗോപന്റെ ആദ്യത്തെ പ്രസ്താവന മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ.

അനന്തഗോപന്റെ പ്രസ്താവന കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു. സി പി എം നേതാവ് പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റായിരിക്കെ നടത്തിയ ചില പ്രസ്താവനകളാണ് അനന്തഗോപന്റെ പ്രസ്താവന കേട്ടപ്പോള്‍ കേരളം ഓര്‍ത്തത്..



ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡ് വഴി നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു. പതിനെട്ടാം തീയതി ബോര്‍ഡ് ചേരുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ അനന്തഗോപന്‍ .

വെര്‍ച്വല്‍ ക്യൂ നടത്തേണ്ടത് ദേവസ്വം ബോര്‍ഡാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു.എന്നാല്‍ സര്‍ക്കാര്‍ ഇതിനോട് അനുകൂല സമീപനമല്ല പുലര്‍ത്തുന്നത്. പോലീസ് തന്നെ വെര്‍ച്വല്‍ ക്യൂ നടത്തുമെന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെഅറിയിച്ചിരുന്നു. ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ പ്രത്യേക അംഗീകാരമായാണ് ആഭ്യന്തരവകുപ്പ് കരുതുന്നത്. വാസു ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരിക്കെ ആഭ്യന്തര വകുപ്പിന്റെ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നില്ല. അദ്ദേഹം പൂര്‍ണമായും സര്‍ക്കാരിന് വിധേയമായാണ് ബോര്‍ഡ് ഭരിച്ചത്. അതു കൊണ്ടു തന്നെ അക്കാലത്ത് ബോര്‍ഡില്‍ വിവാദങ്ങള്‍ കുറവായിരുന്നു. കോവിഡ് ക്ഷേത്ര വരുമാനം തകര്‍ത്തപ്പോഴും സര്‍ക്കാര്‍ കൈയയച്ച് സഹായിച്ചത് പ്രസിഡന്റിന്റെ ഇടപെടല്‍ വഴിയാണ്.

 



മുന്‍ പ്രസിഡന്റ് പത്മകുമാറിന്റെ നിലപാടുകളാണ് ശബരിമലയും സര്‍ക്കാരും തമ്മിലുള്ള ബന്ധം തെറ്റിച്ചത്. പത്മകുമാര്‍ അതോടെ സര്‍ക്കാരിന് അനഭിമതനായി. ഇന്നും പത്മകുമാര്‍ പിണറായിക്ക് അഭിമതനല്ല. പത്മകുമാറിന് പിന്നീട് പ്രധാനപ്പെട്ട ഒരു സ്ഥാനവും ഇടതു സര്‍ക്കാര്‍ നല്‍കിയില്ല.

വിധി വശാല്‍ അനന്തഗോപനും പത്തനംതിട്ട സ്വദേശി തന്നെയാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ഉടനെ നടത്തിയ പ്രസ്താവന വിവാദമാകാന്‍ തന്നെയാണ് സാധ്യത. കാരണം മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും കണ്ട് പാര്‍ട്ടി നിലപാട് വ്യക്തമായി മനസിലാക്കുന്നതിന് മുമ്പാണ് അനന്തഗോപന്റെ പ്രസ്താവന.

 



വെര്‍ച്വല്‍ ക്യൂ പോലീസ് നടപ്പിലാക്കുന്നത് കൊണ്ടു മാത്രമാണ് ക്യത്യമായി നടന്നു പോകുന്നത്. പോലീസ് സേനക്ക് അതിനുള്ള സംവിധാനമുണ്ട്. ഒരിക്കലും ദേവസ്വം ബോര്‍ഡ് പോലീസിന് പകരമായി മാറില്ല. എന്നാല്‍ ഹൈക്കോടതി ഇതിന് എതിരാണ്.

പ്രളയവും കൊവിഡുമൊക്കെ ദേവസ്വം ബോര്‍ഡിന് വലിയ പ്രതിസന്ധിയുണ്ടാക്കിയതായി പ്രസിഡന്റ് പറഞ്ഞു. ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ വരാനും വഴിപാട് നടത്താനുമൊന്നും പറ്റാത്ത അവസ്ഥയായെന്നും, ഇത്തരം സാഹചര്യങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ വലിയ കുറവാണ് വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.



'പ്രളയവും കൊവിഡും ശബരിമല തീര്‍ത്ഥാടനത്തെ വളരെയധികം ബാധിച്ചു. പ്രധാന വരുമാന സ്രോതസാണ് ശബരിമലയെന്ന് എല്ലാവര്‍ക്കുമറിയാം.അവിടത്തെ വരുമാനത്തിലുണ്ടാകുന്ന കുറവ് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തെയും കാര്യമായി ബാധിക്കും. ക്ഷേത്രങ്ങളിലെ കാണിക്കയും, വരുമാനവും കൊണ്ടുമാത്രം പഴയ കാലത്തേക്ക് ദേവസ്വം ബോര്‍ഡിന് പോകാന്‍ കഴിയില്ല. പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ പുതിയ വരുമാന സ്രോതസ് കണ്ടെത്തേണ്ടിവരും.'- അദ്ദേഹം പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ പറയുന്നത് മറ്റൊന്നാണ്. ശബരി മലയില്‍ നിന്നും ഒരു ചില്ലി കാശ് പോലും തങ്ങള്‍ എടുക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.അനന്തഗോപന്റെ വാക്കുകള്‍ കേട്ടാല്‍ ശബരി മലയുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ ജീവിക്കുന്നതെന്ന് തോന്നും. ഏതായാലും പുതിയ പ്രസിഡന്റും പത്മകുമാറിന്റെ വഴിയിലാണെന്ന സംശയത്തിലാണ് പിണറായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (11 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (27 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (37 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (57 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends