Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മിസ് കേരള അൻസി കബീറും റണ്ണറപ് അഞ്ജന ഷാജനും പങ്കെടുത്ത പാർട്ടി നടന്ന ഹോട്ടലിൽ ആ വിഐപിയുമുണ്ടായിരുന്നു; ഡ്രൈവർ അബ്ദുൽ റഹ്മാന്റെ നാട്ടുകാരനായ ഈ ‘വിഐപി'യുമായി ഹോട്ടലുടമയ്ക്ക് അടുത്ത ബന്ധം; അന്ന് രാത്രി സംഭവിച്ചത് !!!

16 NOVEMBER 2021 10:33 AM IST
മലയാളി വാര്‍ത്ത

മിസ് കേരള അൻസി കബീറും റണ്ണറപ് അഞ്ജന ഷാജനും മരിച്ചത് അപകട മരണമാണ് എന്നതിലുപരി മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ് എന്ന തരത്തിലുള്ള അന്വേഷണമാണ് നടക്കുന്നത്. ഇപ്പോൾ ഈ കേസിൽ ഒരു വിഐപി ഉൾപ്പെടുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. രാത്രിയിൽ ഇവർ പാർട്ടിയിൽ പങ്കെടുത്ത ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടലിലുണ്ടായിരുന്ന ‘വിഐപി’യെ കുറിച്ചു രഹസ്യ വിവരം കിട്ടിയിരുന്നു.

എന്നാൽ അത് ആരെന്ന് സ്ഥിരീകരിക്കാൻ കഴിയാതെ പൊലീസ് ആശങ്കയിലായിരിക്കുകയാണ്. അപകടം നടന്ന നവംബർ ഒന്നാo തീയതി രാത്രിയിൽ മോഡലുകൾ സഞ്ചരിച്ചിരുന്ന കാർ അമിത വേഗത്തിൽ ഓടിച്ച ഡ്രൈവർ അബ്ദുൽ റഹ്മാന്റെ നാട്ടുകാരനാണ് ഈ ‘വിഐപി’. ഇയാൾ നമ്പർ 18 ഹോട്ടലിലുണ്ടായിരുന്നതെന്ന രഹസ്യവിവരമാണു പൊലീസിനു ഇപ്പോൾ കിട്ടിയിരിക്കുന്നത്.

ഇദ്ദേഹം ഒരു രാഷ്ട്രീയ നേതാവാണെന്നും സിനിമാനടനാണെന്നുമുള്ള അഭ്യൂഹം ശക്തമാകുകയാണ്. അതിനിടയിലാണ് ഹോട്ടലിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ കാണാതായിരിക്കുന്നത്. സംഭവം നടന്ന ദിവസം രാത്രി ഹോട്ടലിൽനിന്നു കാറിൽ അമിതവേഗത്തിൽ ചീറിപ്പായുനുള്ള കാരണത്തെ കുറിച്ച് ഹോട്ടൽ ഉടമയ്ക്കു വ്യക്തമായ അറിവുണ്ടെന്നാണു പൊലീസിന്റെ നിഗമനം . കേസിൽ ‘വിഐപി’ക്കു പങ്കുണ്ടോയെന്നു വ്യക്തമാകാൻ ഹോട്ടലുടമയുടെ മൊഴിയെടുക്കാൻ ഒരുങ്ങുകയാണ് .

ബിസിനസ് കാര്യങ്ങളിൽ ഹോട്ടലുടമയ്ക്കു വലിയ സഹായങ്ങൾ ചെയ്തിരുന്ന ‘വിഐപിക്കു’ വേണ്ടി സ്ഥിരമായി ഒഴിച്ചിട്ടിരുന്ന ഒരു മുറിയും നമ്പർ 18 ഹോട്ടലിലുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം . ഈ മുറിയുടെ വാതിൽ, പാർക്കിങ് ഏരിയ, ഡിജെ പാർട്ടി ഹാൾ എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾതന്നെ കാണാതായിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിലാണ് ആ ഹോട്ടലിൽ ഉണ്ടായിരുന്നവരെല്ലാം സംശയത്തിന് മുൾമുനയിൽ എത്തിയിരിക്കുന്നത്.

ഈ കേസിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് കൊല്ലപ്പെട്ട യുവതികളെ സംഭവ ദിവസം രാത്രി ഹോട്ടലുടമ വിഐപിക്കു പരിചയപ്പെടുത്തിയതായുള്ള സാക്ഷിമൊഴി. എല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ ആ വിഐപി ആരാണെന്നുo മരണത്തിൽ എന്തെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കേണ്ടതായിട്ടുണ്ട്.

കേസിൽ ഡ്രൈവർ അബ്ദുൽ റഹ്മാന്റെ മൊഴികൾ നിർണായകമാകുന്നുണ്ട് . റഹ്മാനെ 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചോദ്യം ചെയ്യാൻ 3 മണിക്കൂർ മാത്രമാണു കോടതി അനുവദിച്ചത്. കെട്ടിട നിർമാതാവു കൂടിയായ ഹോട്ടലുടമ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ സഹായിക്കാമെന്നു വി ഐ പി വാഗ്ദാനം ചെയ്തിരുന്നു. വിഐപിയുടെ സമ്മർദത്തിനു വഴങ്ങിയാണ്, നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ഒളിപ്പിച്ച ശേഷം ഹോട്ടലുടമ ഒളിവിൽ പോയതെന്നാണു പൊലീസിന്റെ നിഗമനം..

ഇതിനു സ്ഥിരീകരണം ലഭിക്കുന്നതോടെ കേസന്വേഷണത്തിൽ വലിയ മുന്നേറ്റവും കൂടുതൽ അറസ്റ്റുകളുമുണ്ടാവുകയും ചെയ്യും . എന്നാൽ അപകടത്തിന്റെ അന്വേഷണം ദുരൂഹതയിലേക്ക് കടക്കുകയാണ് . അബ്ദുൾ റഹ്മാന്റെ മൊഴി നിർണായകമാകുന്ന ഘട്ടമാണ്. എന്തുകൊണ്ട് അതിവേഗം വാഹനം ഓടിച്ചു എന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ വിശദീകരണം ഇയാൾ നൽകേണ്ടി വരുo. മോഡലുമായി സഞ്ചരിച്ച കാറിനെ ഇവർ പാർട്ടിയിൽ പങ്കെടുത്ത ഹോട്ടലിൽ നിന്നുള്ള കാർ പിന്തുടർന്നത് എന്തിനാണ് എന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ട സ്ഥിതിയുണ്ട്.

കാറുകൾ മൽസര ഓട്ടം നടത്തിയതായി ഇവരെ പിന്തുടർന്ന കാർ ഡ്രൈവർ എറണാകുളം സ്വദേശി സൈജു കഴിഞ്ഞ ദിവസം മൊഴി നൽകി . ഇത് എന്തിനു വേണ്ടിയായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പ്രതികൾ പങ്കെടുത്ത പാർട്ടിക്കിടെ ചില പ്രശ്നങ്ങൾ ഉണ്ടായതിന്റെ സൂചനകൾ പുറത്തു വരുന്നു . ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉടമ ഇടപെട്ട് നീക്കി. ഇതും പൊലീസിനു പിടികൊടുക്കാതെ ഹോട്ടൽ ഉടമ മുങ്ങിയതും ദുരൂഹത വർധിപ്പിക്കുന്നു . ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തേണ്ടത് ഡ്രൈവർ അബ്ദുൾ റഹ്മാന്റെ മൊഴിയിൽ നിന്നാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (7 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (23 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (33 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (53 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (1 hour ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends