അയ്യപ്പഭക്തന്‍മാര്‍ വരുമോയെന്ന് ആശങ്ക ... ശബരിമലയില്‍ ലേലത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍

ശബരിമലയില്‍ ലേലത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍. ലേല സംഖ്യ കുറയ്ക്കാന്‍ ആവശ്യപ്പെടുന്നവരുണ്ട്. എന്നാല്‍ അത് സമ്മതിച്ചുകൊടുക്കാനാകില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.
ലേലത്തുകയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാന്‍ സന്നദ്ധമാണ്. എന്നാല്‍ പ്രളയം, കൊവിഡ് പോലുള്ള സാഹചര്യങ്ങളെ മുതലെടുക്കുന്നത് അനുവദിക്കാനാകില്ല. ലേലത്തുക തീരെ കുറച്ചാല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതെ വരുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. അയ്യപ്പഭക്തന്‍മാര്‍ വരുമോയെന്ന ആശങ്ക ഒരു ഭാഗത്തുണ്ട്.
" f
https://www.facebook.com/Malayalivartha























