മോഡലുകള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു, ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം, ലഭ്യമായ ദൃശ്യങ്ങള്‍ വച്ച് പാര്‍ട്ടിയില്‍ പങ്കെടുത്തവരെ തിരിച്ചറിഞ്ഞ് തുടങ്ങിയതായി പൊലീസ്

കൊച്ചിയിൽ മോഡലുകള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ കേന്ദ്രീകരിച്ച് അന്വേഷണത്തിനൊരുങ്ങി പോലീസ്. ലഭ്യമായ ദൃശ്യങ്ങള്‍ വച്ച് പാര്‍ട്ടിയില്‍ പങ്കെടുത്തവരെ തിരിച്ചറിഞ്ഞ് തുടങ്ങിയതായി പൊലീസ് വ്യക്തമാക്കി.
ഹോട്ടലില്‍ മോശമായതെന്തോ സംഭവിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഡി.ജെ പാര്‍ട്ടിയില്‍ ഏകദേശം 20 പേര്‍ പങ്കെടുത്തതായാണ് വിവരം. ചിലരെ പറ്റിയുള്ള വിവരങ്ങള്‍ ഹോട്ടല്‍ അധികൃതര്‍ മറച്ച് വയ്ക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. ഒക്ടോബര്‍ 31, നവംബര്‍ 1 തീയതികളിലെ ബില്‍ ബുക്ക് പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.
ഈ കേസിൽ ഒരു വിഐപി ഉൾപ്പെടുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. രാത്രിയിൽ ഇവർ പാർട്ടിയിൽ പങ്കെടുത്ത ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടലിലുണ്ടായിരുന്ന ‘വിഐപി’യെ കുറിച്ചു രഹസ്യ വിവരം കിട്ടിയിരുന്നു.
എന്നാൽ അത് ആരെന്ന് സ്ഥിരീകരിക്കാൻ കഴിയാതെ പൊലീസ് ആശങ്കയിലായിരിക്കുകയാണ്. അപകടം നടന്ന നവംബർ 1ാം തീയതി രാത്രിയിൽ മോഡലുകൾ സഞ്ചരിച്ചിരുന്ന കാർ അമിത വേഗത്തിൽ ഓടിച്ച ഡ്രൈവർ അബ്ദുൽ റഹ്മാന്റെ നാട്ടുകാരനാണ് ഈ ‘വിഐപി’. ഇയാൾ നമ്പർ 18 ഹോട്ടലിലുണ്ടായിരുന്നതെന്ന രഹസ്യവിവരമാണു പൊലീസിന് കിട്ടിയിട്ടുണ്ട്.
കാറുകൾ മൽസര ഓട്ടം നടത്തിയതായി ഇവരെ പിന്തുടർന്ന കാർ ഡ്രൈവർ എറണാകുളം സ്വദേശി സൈജു കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നെങ്കിലും . എന്തിനു വേണ്ടിയായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
പ്രതികൾ പങ്കെടുത്ത പാർട്ടിക്കിടെ ചില പ്രശ്നങ്ങൾ ഉണ്ടായതിന്റെ സൂചനകൾ പുറത്തു വരുന്നു . ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉടമ ഇടപെട്ട് നീക്കിയിരുന്നു. ഇതും പൊലീസിന് പിടികൊടുക്കാതെ ഹോട്ടൽ ഉടമ മുങ്ങിയതും കേസിൽ ദുരൂഹത വർധിപ്പിക്കുകയാണ്.
https://www.facebook.com/Malayalivartha























