എയിംസ് കാസര്‍കോട് അനുവദിക്കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി

എയിംസ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് വീണ്ടും മുഖ്യമന്ത്രി. എയിംസ് കാസര്‍കോട് അനുവദിക്കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി തീര്‍ത്തുപറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
എയിംസ് അനുവദിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കാസര്‍കോട് ജില്ലയുടെ പേര് ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാറിന് കൈമാറണമെന്ന് ആവശ്യപ്പെട്ട രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയോടാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
ഒരുകാരണവശാലും കാസര്‍കോട്ട് എയിംസ് അനുവദിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയതായി എം.പി പറഞ്ഞു.
"
https://www.facebook.com/Malayalivartha























