തലയിൽ തോർത്തിട്ട് ശരീരം മുഴുവൻ സോപ്പ് പതപ്പിച്ച് കള്ളൻ എത്തിയത് മന്ത്രി ആന്റണി രാജുവിന്റെ കുടുംബവീട്ടില്‍! വമ്പൻ മോഷണത്തിനിടെ കയ്യോടെ പൊക്കി! പരിശോധനയിൽ കണ്ടെത്തിയത് നടുക്കുന്ന വിവരങ്ങൾ...

കള്ളന്മാർക്ക് പല അമളികളും പറ്റാറുണ്ട്. ചിലപ്പോഴെങ്കിലും ചിന്തിക്കാൻ പറ്റാത്ത രീതിയിൽ അമളി പറ്റിയാൽ എന്ത് ചെയ്യും .അത്തരത്തിൽ സമാനമായ ഒരു സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇപ്പോഴിതാ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പൂന്തുറയിലുള്ള കുടുംബവീട്ടില്‍ കയറിയ കള്ളനെ വീട്ടുകാര്‍ പിടികൂടി പോലിസിനെ ഏല്‍പ്പിച്ച സംഭവമാണ് പുറത്ത് വരുന്നത്.
വീട്ടിലെ മേശപ്പുറത്തിരുന്ന അഞ്ചുപവന്റെ മാലയും ലോക്കറ്റും മോഷ്ടാവിന്റെ കൈയില്‍നിന്ന് പോലീസ് പിടിച്ചെടുത്തു.അഞ്ചുതെങ്ങ് മുണ്ടുതറ വാര്‍ഡില്‍ പൊന്‍വിളാകം വീട്ടില്‍ ലോറന്‍സിനെ(58) ആണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഞായറാഴ്ച അര്‍ധരാത്രി 12.30 ഓടെയാണ് സംഭവം. മന്ത്രിയുടെ 94 വയസ്സുള്ള അമ്മ ലൂര്‍ദമ്മ, ഇവരുടെ ഹോം നഴ്സ്, മന്ത്രിയുടെ സഹോദരന്‍ സെല്‍വന്‍, റിട്ടയേര്‍ഡ് അധ്യാപികയായ ഭാര്യ ലാലി, മക്കള്‍ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മക്കളെല്ലാവരുംകൂടി കഴക്കൂട്ടത്തുള്ള ബന്ധുവീട്ടില്‍ നടന്ന കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. തിരികെ 12.30 ഓടെ ഇവര്‍ വീട്ടിലെത്തി കാര്‍ പാര്‍ക്ക് ചെയ്യാനായി പോയി.
ഇതിനിടയില്‍ സെല്‍വന്റെ മകന്‍ ശ്രീജിത്ത് ആദ്യം കാറില്‍ നിന്നിറങ്ങി. വീട്ടിലേക്ക് കയറുമ്പോള്‍ അകത്തെ മുറിയില്‍ നിന്ന് തലയില്‍ തോര്‍ത്തിട്ട ഒരാള്‍ പുറത്തുവരുന്നത് കണ്ടു. സംശയത്തെത്തുടര്‍ന്ന് ഇയാളെ പിടിച്ചുവെച്ചു. തുടര്‍ന്ന് കാറിലുണ്ടായിരുന്നവരെ ഉറക്കെ വിളിച്ചു. ശബ്ദംകേട്ട് വീട്ടില്‍ ഉറങ്ങുകയായിരുന്ന സെല്‍വനും ഭാര്യയുമെത്തി. ഈ സമയത്ത് ശ്രീജിത്തിനൊപ്പമുണ്ടായിരുന്ന മറ്റ് സഹോദരങ്ങളും വീട്ടിലേക്ക് ഓടിയെത്തി.
തുടര്‍ന്ന് ഇവര്‍ മോഷ്ടാവിനെ പിടികൂടി. കുതറിയോടാന്‍ ശ്രമിച്ചുവെങ്കിലും എല്ലാപേരും ചേര്‍ന്ന് കസേരയില്‍ ബലമായി പിടിച്ചിരുത്തി. ദേഹത്ത് സോപ്പ് പതച്ച് തേച്ചായിരുന്നു മോഷ്ടിക്കാന്‍ കയറിത്. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ മേശപ്പുറത്ത് ഊരിവെച്ചിരുന്ന ലാലിയുടെ അഞ്ചുപവന്റെ മാലയും ലോക്കറ്റും കാണാനില്ലെന്ന് കണ്ടെത്തി.
ഉടന്‍തന്നെ പൂന്തുറ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മാല മോഷ്ടിച്ചുവെന്ന് അറിയിച്ചത്. തുടര്‍ന്ന് ഇയാളുടെ കൈയില്‍നിന്ന് മാലയും ലോക്കറ്റും കണ്ടെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























