പാലക്കാട് കിണാശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇടപെടല്‍ തേടി ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു.... പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്നും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും സംഘവുമാണ് രാവിലെ രാജ്ഭവനില്‍ എത്തിയത്, എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണുമെന്നും സുരേന്ദ്രന്‍

പാലക്കാട് കിണാശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇടപെടല്‍ തേടി ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു.
പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്നും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും സംഘവുമാണ് രാവിലെ രാജ്ഭവനില്‍ എത്തിയത്.
എസ്ഡിപിഐയാണ് കൊലപാതകത്തിന് പിന്നിലെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ തീവ്രവാദികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha


























