സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം അണ്ടൂര്‍ക്കോണം അരിയോട്ടുകോണം കോണത്തുവീട്ടില്‍ മനു (37) ആണ് അറസ്റ്റിലായത്.
ഒന്നരമാസം മുമ്ബാണ് ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കിതിരുവനന്തപുരത്തെ ഒരു ലോഡ്‌ജിലേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. അതേസമയം, മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് കുന്നിക്കോട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പോത്തന്‍കോട് നിന്നാണ് ഇരുവരെയും പിടികൂടിയത്.
പെണ്‍കുട്ടിയെ കൊല്ലം കരിക്കോട്ടുള്ള മഹിളാമന്ദിരത്തിലേക്കു മാറ്റി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























