പത്താം ക്ലാസുകാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി ലോഡ്ജില്‍ വിളിച്ച് വരുത്തി പീഡിപ്പിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിലായി. തിരുവനന്തപുരം അണ്ടൂര്‍കോണം അരിയോട്ടുകോണം കോണത്തുവീട്ടില്‍ മനു(37) ആണ് അറസ്റ്റിലായത്.
ഒന്നരമാസം മുമ്ബാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്നത്. വിവാഹവാഗ്ദാനം നല്‍കി നഗരത്തിലെ ലോഡ്ജിലേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് കുന്നിക്കോട് പൊലീസാണ് ഇരുവരെയും പോത്തന്‍കോട് നിന്നും പിടികൂടിയത്. പെണ്‍കുട്ടിയെ കൊല്ലം കരിക്കോട്ടുള്ള മഹിളാമന്ദിരത്തിലേക്കു മാറ്റി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























