ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ അന്വേഷണം തമിഴ്നാട്ടിലേക്ക്... കൃത്യം നടത്തിയ ശേഷം അക്രമികള്‍ രക്ഷപ്പെട്ട കാറുകളില്‍ ഒരെണ്ണം തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് സൂചനകള്‍

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ അന്വേഷണം തമിഴ്നാട്ടിലേക്ക്. കൃത്യം നടത്തിയ ശേഷം അക്രമികള്‍ രക്ഷപ്പെട്ട കാറുകളില്‍ ഒരെണ്ണം തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന.
കോയമ്പത്തൂരിലെ എസ് ഡി പി ഐ കേന്ദ്രങ്ങളില്‍ അന്വേഷണം നടത്തും. കോയമ്പത്തൂരില്‍ നിന്നുള്ള സംഘമാണോ കൊലപാതകം നടത്തിയതെന്ന് പരിശോധിക്കും. ഉക്കടം, കരിമ്പുടക്ക എന്നിവടങ്ങളില്‍ നിന്നുള്ള സംഘമാണ് സംഭവത്തിന് പിന്നില്‍ എന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ട്.
ദീര്‍ഘകാലമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് പൊലീസ് അറിയിച്ചു. കേസില്‍ മൂന്നുപേരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഇന്നലെ മൂന്നുപേരെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവര്‍ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഒന്നരമണിക്കൂറോളമാണ് സഞ്ജിത്തിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ കാത്തിരുന്നത്.
8.45ന് ദേശീയ പാതയ്ക്ക് സമീപം മമ്പറത്തുവച്ചായിരുന്നു ആക്രമണം നടന്നത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു.
https://www.facebook.com/Malayalivartha


























