കണ്ണ് നിറഞ്ഞ് ഭക്തര്‍... തിരുപ്പതി ക്ഷേത്രത്തിലെ ചടങ്ങുകളില്‍ ക്രമക്കേടുണ്ടെന്നു കാട്ടി ഭക്തന്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയപ്പോള്‍ അതിന്റെ പ്രതിധ്വനി ശബരിമലയിലും; ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുന്‍ തന്ത്രിയുടെ ഭാര്യയുടെ കത്ത്

ഇത് തീര്‍ത്ഥാടന കാലമാണ്. മഴക്കാലത്ത് മരവിക്കുന്ന തണുപ്പില്‍ വ്രതമെടുത്ത് ശബരിമലയില്‍ പോകാനായി പതിനായിരക്കണക്കിന് പേരാണ് എത്തുന്നത്. യുവതീ പ്രവേശന വിവാദവും കോവിഡും പ്രളയവും ഒക്കെ കഴിഞ്ഞ് ശബരിമല ശാന്തമായി പോകുകയാണ്. ഇതിനിടയ്ക്ക് പത്തനംതിട്ടയില്‍ പെയ്യുന്ന മഴയാണ് പ്രധാന വില്ലന്‍. എങ്കിലും കല്ലും മുള്ളും കാലിന് മെത്ത എന്ന് ശരണം വിളിച്ച് അയ്യപ്പന്‍മാര്‍ മലകയറുന്നു. എല്ലാം അയ്യപ്പന്റെ പരീക്ഷണങ്ങളാണ്.
അതിനിടയ്ക്ക് സുപ്രീം കോടതിയില്‍ നിന്നും സുപ്രധാന വിധി വന്നിരിക്കുകയാണ്. തിരുപ്പതിയാണെങ്കിലും വിഷയം ശബരിമലയിലും പ്രതിഫലിച്ചേക്കാം. ക്ഷേത്രങ്ങളുടെ ദൈനംദിനച്ചടങ്ങുകള്‍ എങ്ങനെ വേണമെന്നതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. ക്ഷേത്രഭരണം സംബന്ധിച്ച കാര്യങ്ങള്‍മാത്രമേ പരിശോധിക്കാനാകൂവെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു.
തിരുപ്പതി ക്ഷേത്രത്തിലെ ചടങ്ങുകളില്‍ ക്രമക്കേടുണ്ടെന്നുകാട്ടി ഭക്തന്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. തേങ്ങ എങ്ങനെ ഉടയ്ക്കണമെന്നും ആരതി എങ്ങനെ നടത്തണമെന്നും കോടതി പറയണോയെന്ന് പരാതിക്കാരനായ ശ്രീവരി ദാദയോട് ചീഫ് ജസ്റ്റിസ് ചോദിച്ചു.
ക്ഷേത്രത്തിന്റെ പരമ്പരാഗത രീതികളില്‍ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടെങ്കില്‍ അത് സിവില്‍ സ്യൂട്ട് വഴി ഉചിതമായ വിചാരണക്കോടതിയില്‍ ചോദ്യംചെയ്യാം. അല്ലാതെ ഭരണഘടനാകോടതികള്‍ക്ക് അതില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പരാതി നേരത്തേ ആന്ധ്രാപ്രദേശ് ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ക്ഷേത്രങ്ങളിലെ പൂജകളിലും ആചാരങ്ങളിലും ഇടപെടില്ലെന്ന് സുപ്രീം കോടതി പറഞ്ഞത് ശബരിമലയില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. തിരുപ്പതി ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്ഠാനങ്ങളില്‍ ക്രമക്കേടെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളില്‍ വീഴ്ച ഉണ്ടാവുകയോ ദര്‍ശനം അനുവദിക്കുന്നതില്‍ വിവേചനം ഉണ്ടെങ്കിലോ നിര്‍ദ്ദേശം നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ വ്യക്തമാക്കി. ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ കോടതി ഇടപെടുന്നത് പ്രായോഗികമല്ലെന്നും കോടതി അറിയിച്ചു
അതേസമയം ശബരിമല വിഷഷയം വീണ്ടും ഉയര്‍ന്നു വന്നു. ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരിക്കുകയാണ്. മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനമാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി എന്നിവര്‍ വിശ്വാസികളുടെ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ടെന്ന് കത്തില്‍ ദേവകി അന്തര്‍ജനം ചൂണ്ടിക്കാട്ടി. 2020 ജനുവരിയില്‍ ഒമ്പത് അംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ ശബരിമല കേസില്‍ വാദം ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കേസിലെ വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ നാഴികകല്ലായിരിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്.
87 വയസ്സായി. വിധി കേള്‍ക്കുവാന്‍ വേണ്ടി താന്‍ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. എന്നാല്‍ ശബരിമല അയ്യപ്പന് വേണ്ടിയുള്ള തന്റെ അവസാന കര്‍മ്മമാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല പ്രക്ഷോഭ സമയത്ത് പോലീസ് അറസ്റ്റ് ചെയ്തതിന്റെ ഫോട്ടോയും കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























