ഭാര്യയുടെ അവിഹിത വീഡിയോ കണ്ടു താങ്ങാനാവാതെ ഭർത്താവിന്റെ ആത്മഹത്യ;ഭർത്താവ് മരിച്ചതോടെ കാമുകനൊപ്പം സുഖവാസം;മരിക്കുന്നതിന് തൊട്ടു മുന്നേ യുവാവ് ഭിത്തിയിലെഴുതിയ ആ വാക്കുകൾ കുടുക്കി; കാമുകന് പിന്നാലെ രണ്ടു മക്കളുടെ അമ്മയായ യുവതിയെയും അറസ്റ്റ് ചെയ്ത് പോലീസ്

ഭാര്യയുടെ അവിഹിത വീഡിയോ കണ്ടു താങ്ങാനാവാതെ ഭർത്താവിന്റെ ആത്മഹത്യ.... കാമുകനെ തൂക്കിയെടുത്ത പോലീസ് മരിച്ച യുവാവിന്റെ ഭാര്യയെയും അറസ്റ്റ് ചെയ്തിരിക്കുകയാണ്. പ്രേരണാ കുറ്റം ചുമത്തിയാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രേരണാകുറ്റം ചുമത്തിയാണ് ഭാര്യയെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത് .
ശ്രീകാര്യം മടത്തുനട ലെയിൻ സുരേഷ് നിലയത്തിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയാണ് അറസ്റ്റിലായിരിക്കുന്നത് . ഒളിവിൽ പോയ കാമുകൻ വിഷ്ണുവും അഖിലയും പാലക്കാട് ഒരുമിച്ച് താമസിക്കുന്നതിനിടെയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു. മുട്ടത്തറ പുത്തൻതെരുവ് മണക്കാട് ഉഷാ ഭവനിൽ ശിവൻകുട്ടിയുടെ മകനാണ് ആത്മഹത്യ ചെയ്തത്.
ഇപ്പോൾ അറസ്റ്റി ലായിരിക്കുന്ന അഖിലയുടെ ഭർത്താവു കൂടിയായിരുന്നു ശിവകുമാർ . ഇദ്ദേഹം ആത്മഹത്യ ചെയ്തതാണ് കേസിനു ആധാരം . അഖിലയുടെ കാമുകൻ നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടിൽ വിഷ്ണു നേരത്തെ അറസ്റ്റിലായി. ശിവകുമാർ- അഖില ദമ്പതികളുടേത് പ്രേമവിവാഹമായിരുന്നു. ഇവർക്ക് രണ്ടു കുട്ടികളുമുണ്ടായിരുന്നു . 2019 സെപ്റ്റംബർ എട്ടിനായിരുന്നു അഖിലയുടെ ഭർത്താവ് വിളപ്പിൽശാല പറ്റുമ്മേൽക്കോണം ചാക്കിയോടുള്ള വീട്ടിൽ ഡ്രൈവറായ കെ ശിവപ്രസാദിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഗ്യാസ് ഏജൻസിയിൽ ജീവനക്കാരിയായിരുന്ന ശിവപ്രസാദിന്റെ ഭാര്യയും അവിടത്തെ ജീവനക്കാരനായിരുന്ന വിഷ്ണുവും തമ്മിൽ ഇഷ്ടത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നത്. വിഷ്ണു ബന്ധുവാണെന്ന് യുവതി ശിവപ്രസാദിനോട് കള്ളം പറഞ്ഞിരുന്നതായി പൊലീസ് വെളിപ്പെടുത്തി . ബന്ധുവെന്ന പേരിൽ വിഷ്ണു ശിവപ്രസാദിന്റെ വീട്ടിൽ വരാറുണ്ട് . . ശിവപ്രസാദ് തൂങ്ങി മരിച്ച ചുവരിൽ വിഷ്ണുവാണ് ആത്മഹത്യക്ക് കാരണമെന്ന് എഴുതി വെച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.
യുവതിയും കാമുകനും തമ്മിലുള്ള വിഡിയോ പ്രചരിച്ചതിന്റെ മനോ വിഷ്മമായിരുന്നു ഭർത്താവിനെ തളർത്തിയത് . സംഭവം നടന്ന് 2 വർഷത്തിനു ശേഷമാണ് ഇവരെ വിളപ്പിൽ പൊലീസ് അറസ്റ്റ് ചെയ്തത്.ആത്മഹത്യാപ്രേരണയ്ക്കാണ് വിഷ്ണുവിനെതിരെയും കേസ് എടുത്തത്. വിവാഹിതയായ വിളപ്പിൽശാല സ്വദേശിനിയുമായാണ് പ്രതിക്ക് അടുപ്പമുണ്ടായിരുന്നത്. ഈ കാര്യം യുവതിയുടെ ഭർത്താവ് അറിഞ്ഞു. വീട്ടിൽ വഴക്കുണ്ടായി. ഇതിനിടെ യുവതിയും കാമുകനും തമ്മിലുള്ള വിഡിയോ പ്രചരിക്കുകയും ചെയ്തു .
യുവതിയുടെ ഭർത്താവ് വിഡിയോ കണ്ടു.ഇത് കണ്ട് താങ്ങാനാകാതെ തൂങ്ങി മരിക്കുകയുമായിരുന്നു. മരണത്തിന് ഉത്തരവാദി ഭാര്യയും അവരുടെ കാമുകനും രണ്ട് സുഹൃത്തുക്കളുമാണെന്ന് കിടപ്പുമുറിയിലെ ഭിത്തിയിൽ എഴുതി വച്ചിട്ടായിരുന്നു തൂങ്ങി മരിച്ചത് . 2019ൽ നടന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മരിച്ചയാളുടെ സഹോദരൻ പരാതി നൽകുകയായിരുന്നു .
ഭർത്താവിന്റെ മരണശേഷം യുവതി വിഷ്ണുവിനൊപ്പം ജീവിക്കാനും തുടങ്ങി .സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നു. ഇൻസ്പെക്ടർ എൻ.സുരേഷ് കുമാർ, എസ്ഐ വി.ഷിബു എന്നിവരടങ്ങുന്ന സംഘമാണ് കുറ്റവാളികളെ കണ്ടെത്തിയത്. സ്വന്തം ഭർത്താവ് തൂങ്ങിമരിച്ചു.എന്നിട്ടും യാതൊരു ദയവും കാണിക്കാതെ കാമുകനൊപ്പം സുഖിച്ചു ജീവിക്കുകയായിരുന്ന യുവതിയെ പോലീസ് ഇപ്പോൾ പിടികൂടിയത് വളരെ നല്ല കാര്യമാണ്.
https://www.facebook.com/Malayalivartha


























