എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഊന്നല്‍ നല്‍കുന്ന (ഫോക്കസ് ഏരിയ) പാഠഭാഗങ്ങള്‍ നിശ്ചയിക്കുന്നത് ഈ വര്‍ഷവും തുടര്‍ന്നേക്കും

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഊന്നല്‍ നല്‍കുന്ന (ഫോക്കസ് ഏരിയ) പാഠഭാഗങ്ങള്‍ നിശ്ചയിക്കുന്നത് ഈ വര്‍ഷവും തുടര്‍ന്നേക്കും.
ഇതു സംബന്ധിച്ച ശിപാര്‍ശ എസ്.സി.ഇ.ആര്‍.ടി വൈകാതെ വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിക്കും. കഴിഞ്ഞ വര്‍ഷം 40 ശതമാനം പാഠഭാഗങ്ങളാണ് ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെടുത്തിയതെങ്കില്‍ ഈ വര്‍ഷം അത് 50 ശതമാനമാക്കാനാണ് ധാരണ.
എന്നാല്‍, എ പ്ലസുകാരുടെ എണ്ണം മൂന്നിരട്ടിയിലേറെ വര്‍ധിക്കാനും പ്ലസ് വണ്‍, ഒന്നാം വര്‍ഷ ബിരുദ കോഴ്‌സ് പ്രവേശനങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്ത 'കൈയയച്ചുള്ള' മൂല്യനിര്‍ണയ രീതി അവസാനിപ്പിക്കാനാണ് ധാരണ. ഇതുസംബന്ധിച്ചും എസ്.സി.ഇ.ആര്‍.ടി ശിപാര്‍ശ നല്‍കിയേക്കും.
"
https://www.facebook.com/Malayalivartha

























