ആലപ്പുഴയില്‍ വെള്ളക്കെട്ടില്‍ വീണ് വയോധിക മരിച്ച നിലയില്‍.....

വെള്ളക്കെട്ടില്‍ വീണ് വയോധിക മരിച്ച നിലയില്‍. നീരേപ്പുപുറം കുമ്മാട്ടി സ്വദേശി അന്ന (75) ആണ് മരിച്ചത്. അന്നയുടെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു അല്‍വാസിയുടെ വീട്ടിലാണ് അന്നയും മകനും താമസിച്ചിരുന്നത്. രാത്രി വീടിന്റെ പടിക്കെട്ട് ഇറങ്ങുമ്പോള്‍ വെള്ളത്തില്‍ വീണെന്നാണ് സംശയം.
അതേസമയം അട്ടപ്പാടി ചുരത്തില്‍ കനത്തമഴയെ തുടര്‍ന്ന് പിക്കപ്പ് വാന്‍ ഒഴുകിപ്പോയി. ചുരത്തോട് ചേര്‍ന്നുള്ള നെല്ലിപ്പുഴയിലാണ് വാഹനം ഒഴുകിപ്പോയത്. വാഹനത്തിലുണ്ടായിരുന്ന പുത്തന്‍വീട്ടില്‍ സോമനും മകനും രക്ഷപ്പെട്ടു. കനത്ത ഒഴുക്കുള്ളതിനാല്‍ വാഹനം കരക്കെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.
ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. ചപ്പാത്ത് മുറിച്ചു കടക്കുന്നതിനിടെ കുത്തിയൊലിച്ചുവന്ന വെള്ളത്തില്‍ പിക്കപ്പ് വാന്‍ ഒഴുകി പോവുകയായിരുന്നു. വാനിലുണ്ടായിരുന്ന സോമനും മകനും ഒഴുക്കില്‍ പെട്ടെങ്കിലും കണ്ടുനിന്നവര്‍ ഇട്ടുകൊടുത്ത കയറില്‍പ്പിടിച്ച് രക്ഷപ്പെട്ടു.
പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. അട്ടപ്പാടി മേഖലയിലും ചുരത്തിലും ഉള്‍വനങ്ങളിലും ശക്തമായ മഴ പെയ്യുകയാണ്.
"
https://www.facebook.com/Malayalivartha

























