വണ്ടിയിൽ നിന്നിറങ്ങി അവിടെ നിന്നവരോട് കാർ ബാങ്കിലെത്തിക്കണമെന്ന് പറഞ്ഞു; ട്രയിനിന്റെ അവസാന 2 കംപാർട്മെന്റുകൾ കൂടി പോകാനുള്ളപ്പോൾ ഫോണിൽ സംസാരിച്ച് കൊണ്ട് പാളത്തിലേക്ക് എടുത്ത് ചാടി; വാഹനങ്ങളോടും യാത്രകളോടും ഏറെയിഷ്ടമുള്ള ഹരികൃഷ്ണൻ ആത്മഹത്യ ചെയ്തത് ആ സ്വപ്‌നം ബാക്കിയാക്കി; ഭാര്യ ജോലി ചെയ്യുന്ന ബാങ്കിൽ കാറെത്തിക്കാൻ പറഞ്ഞത്? ''ചിരകാല സ്വപ്‌നമേ വിട വാങ്ങിയോ'' എന്ന വാക്കുകൾ വിങ്ങലാകുന്നു

കഴിഞ്ഞ ദിവസമായിരുന്നു ഭാര്യയോട് മൊബൈൽ സംസാരിച്ചുകൊണ്ട് യുവാവ് ട്രെയിനിൽ മുന്നിൽ ചാടി ആത്മഹത്യ ചെയ്ത വാർത്ത പുറത്തുവന്നത്.... യുവാവിന്റെ ഈ കടുo കയ്യിൽ മനം തളർന്നിരിക്കുകയാണ് വീട്ടുകാരും നാട്ടുകാരും ഒക്കെ. ഇപ്പോൾ ഈ വാർത്തയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ് .
ഹരികൃഷ്ണനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും മാത്രമല്ല അദ്ദേഹത്തിന്റെ അവസാനത്തെ വാക്കുകളൊക്കെ വളരെയധികം വേദന ജനിപ്പിക്കുന്നത് തന്നെയാണ്. മുട്ടമ്പലത്ത് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ ഹരികൃഷ്ണൻ പഠിച്ചത് നഴ്‌സിങ്ങായിരുന്നു. വാഹനങ്ങളോടും യാത്രകളോടുമായിരുന്നു അദ്ദേഹത്തിന് കൂടുതൽ ഇഷ്ടം.
ആ ഇഷ്ടം കൂടുതലായി ഹരികൃഷ്ണനെ നയിച്ചത് പ്രമുഖ കമ്പനികളുടെ മാർക്കറ്റിങ് രംഗത്തേക്കായിരുന്നു. കോവിഡ് കാലത്ത് പോലും തന്റെ പഠന മേഖലയിൽ സേവനം നടത്താനുമൊക്കെ ഹരികൃഷ്ണൻ സമയം കണ്ടെത്തുകയുണ്ടായി. ലോക്ഡൗണിൽ വാഹന ഷോറൂമുകൾ അടച്ചിട്ട സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ആ സാഹചര്യത്തിലും ആരോഗ്യ വകുപ്പ് അധികൃതരെ കണ്ട് കോവിഡ് ചികിത്സാകേന്ദ്രത്തിൽ സേവനത്തിനു ഹരികൃഷ്ണൻ താല്പര്യം പ്രകടിപ്പിക്കുകയും അത് ഏറ്റെടുക്കുകയും ചെയ്തു.
മാസങ്ങളോളം തെക്കുംതലയിലെ കേന്ദ്രത്തിൽ നഴ്‌സായി ഹരികൃഷ്ണൻ ജോലി നോക്കിയിരുന്നു.മാത്രമല്ല മറ്റൊരു സ്വപ്നം കൂടി അവശേഷിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങിയിരിക്കുന്നത്.താൻ കഥയെഴുതിയ ഷോർട് ഫിലിം പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു ഹരികൃഷ്ണൻ . അതിലേക്കായി ഹരികൃഷ്‌ണൻ എഴുതിയ വരികൾ ഇങ്ങനെയായിരുന്നു : ‘നിഴലായി മാത്രമായി, അരികത്ത് കൂട്ടിരുന്ന, ചിരകാല സ്വപ്‌നമേ വിട വാങ്ങിയോ....
എന്നാൽ ഈ വാക്കുകൾ അറം പറ്റിയോ എന്ന തരത്തിലായിരുന്നു ഇന്നലെ നടന്ന സംഭവം. ട്രെയിൻ പോകുന്നതിനായി അടച്ച റെയിൽവേ ക്രോസിങ്ങിൽ കാർ നിർത്തിയ ശേഷം പാളത്തിനു സമീപം നിന്ന പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം വീട്ടിൽ പി. ഹരികൃഷ്ണൻ ട്രെയിനിനു മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കോടിമതയിലെ ഇരുചക്ര വാഹന ഷോറൂമിലെ ജനറൽ മാനേജരായിരുന്നു .
ഇന്നലെ രാവിലെ 11.10ന് മുട്ടമ്പലത്താണ് അപകടം നടന്നത് . ഗേറ്റിന് ഇരുവശത്തും വാഹനങ്ങൾ നിർത്തിയിട്ടപ്പോഴാണു സംഭവം നടന്നത് . പുനലൂർ–ഗുരുവായൂർ എക്സ്പ്രസിന്റെ അവസാന 2 കംപാർട്മെന്റുകൾ കൂടി പോകാനുള്ളപ്പോഴായിരുന്നു ഹരികൃഷ്ണൻ പാളത്തിലേക്കു ചാടിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഹരികൃഷ്ണന്റേത് ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചതായി കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ റിജോ പി. ജോസഫ് വ്യക്തമാക്കി.
മുട്ടമ്പലം വഴിയാണ് ഹരികൃഷ്ണൻ പതിവായി ജോലിസ്ഥലത്തേക്കു പോയി കൊണ്ടിരുന്നത് . ഈ ഭാഗത്ത് പാതയിരട്ടിപ്പിക്കൽ നടക്കുകയാണ്. ട്രെയിനുകൾ 20 കിലോമീറ്റർ വേഗത്തിലാണ് ഓടുന്നത്. ഇവിടെ കാർ നിർത്തിയ ഹരികൃഷ്ണൻ മാറിനിന്നു ഫോൺ ചെയ്യുന്നത് ദൃക്സാക്ഷികൾ കണ്ടിരുന്നു. ട്രെയിൻ പോകുന്ന സമയം വരെ ഫോൺ ചെയ്യുകയാണെന്നാണു കണ്ടുനിന്നവർ കരുതിയത്.
കാർ അയർക്കുന്നത്ത് ബാങ്കിൽ എത്തിക്കണമെന്ന് അവിടെനിന്നവരോട് ഹരികൃഷ്ണൻ പറഞ്ഞിരുന്നു. ഈ ബാങ്കിലാണ് ഭാര്യ ജോലി ചെയ്യുന്നത്. ഭാര്യയുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപകടമെന്ന് പൊലീസ് പറയുന്നത് . ആനിക്കാട് മുക്കാലി റൂട്ടിലെ ഹരികൃഷ്ണന്റെ വീട് ആരെയും ആകർഷിക്കുന്ന തരത്തിലുള്ളതാണ് . ഷോർട്ഫിലിമുകളുടെയും യുട്യൂബ് വിഡിയോകളുടെയും ഷൂട്ടിങ് ഇവിടെ നടന്നിരുന്നു.
ലോക്ഡൗണിനു ശേഷം വീണ്ടും ഇരുചക്ര വാഹന ഷോറൂമിൽ ജനറൽ മാനേജരായി ചേർന്നു. അടുത്തിടെ കുടുംബസമേതം രാമേശ്വരത്തേക്കു തീർഥയാത്ര നടത്തിയിരുന്നു. ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കയത് അക്ഷരാർത്ഥത്തിൽ നടുക്കുന്ന സംഭവം തന്നെയായിരുന്നു. .
ചൊവ്വാഴ്ച കോട്ടയം ജില്ലയെ നടുക്കിയ രണ്ടാമത്തെ മരണമാണ് ഉണ്ടാകുന്നത്. . സംഭവം അറിഞ്ഞ് ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി. ഇൻക്വസ്റ്റ് അടക്കുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റുകയുണ്ടായി. വിശദമായ അന്വേഷണം നടത്തുമെന്ന് ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റെജോ പി ജോസഫ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha


























