മുല്ലപ്പെരിയാർ അണക്കെട്ടിന് ബലക്ഷയം ഇല്ല;ഷട്ടറുകൾ തുറക്കേണ്ട വിധത്തിൽ കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ ഉറപ്പായിട്ടും കേരളത്തെ മുൻകൂട്ടി അറിയിക്കും; കേരളത്തിന് കത്തയച്ച് തമിഴ്നാട്

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ കേരളത്തെ ഞെട്ടിച്ച് തമിഴ്നാടിന്റെ ആ കത്ത്... മുല്ലപ്പെരിയാറിന്റെ ബലക്ഷയം സംബന്ധിച്ചാണ് കേരളത്തിന് വീണ്ടും തമിഴ്‌നാട് കത്തയച്ചിരിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിന് ബലക്ഷയം ഇല്ലെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഘടനാപരമായോ ഭൂമിശാസ്ത്ര പരമായോ അണക്കെട്ടിന് ബലക്ഷയമില്ല.
സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കിയിട്ടുണ്ടെന്നും തമിഴ്‌നാട് കത്തിൽ വിശദമാക്കിയിട്ടുണ്ട്. റൂൾ കർവ്വ് അനുസരിച്ചുള്ള വെള്ളം മാത്രമേ സംഭരിക്കുന്നുള്ളൂവെന്നും തമിഴ്നാട് കത്തിലൂടെ ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഷട്ടറുകൾ തുറക്കേണ്ട വിധത്തിൽ കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ ഉറപ്പായിട്ടും കേരളത്തെ മുൻകൂട്ടി അറിയിക്കുമെന്നും തമിഴ്‌നാട് ചീഫ് സെക്രട്ടറി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അണക്കെട്ടിന് സമീപം താമസിക്കുന്നവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കത്തിൽ വ്യക്തമായി പറയുന്നുണ്ട്. 2014 മെയ് 14ലെ സുപ്രീം കോടതി ഉത്തരവ് അനുസരിച്ചായിരുന്നു അണക്കെട്ടിന്റെ പരിപാലനം. കഴിഞ്ഞ മാസം 28ലെ സുപ്രീം കോടതിയുടെ ഇടക്കാല നിർദ്ദേശങ്ങളും അതേപടി നടപ്പാക്കുന്നുവെന്നതാണ് മറ്റൊരു നിർണായകമായ കാര്യം .
മുല്ലരിയാറിന്റെ നിലവിലെ സ്ഥിതി കത്തിൽ വിശദമായി പറഞ്ഞിട്ടുണ്ട്. തമഴ്‌നാട് ചീഫ് സെക്രട്ടറി വി. ഇരൈഅൻപ് കേരള ചീഫ് സെക്രട്ടറി വി.പി ജോയിക്കാണ് കത്ത് അയച്ചത്.റൂൾ കർവ്വ് അനുസരിച്ച് ഈ മാസം 20 വരെ ജലനിരപ്പ് 141 അടിയാക്കി നിലനിർത്താൻ തമിഴ്‌നാടിനോട് സുപ്രീം കോടതി ആവശ്യപ്പെട്ട സാഹചര്യം ഉടലെടുത്തു. ഇപ്പോൾ 140.60 അടി വെള്ളമാണ് അണക്കെട്ടിലുള്ളത്.
സെക്കൻഡിൽ 23000 ഘനയടി വെള്ളം വീതം തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുവെന്നതാണ് മറ്റൊരു നിർണ്ണായകമായ കാര്യം . സ്പിൽവേ ഷട്ടറുകൾ നിലവിൽ തുറക്കേണ്ട സാഹചര്യമില്ലെന്നാണ് തമിഴ്‌നാട് സർക്കാർ പറഞ്ഞിരിക്കുന്നത്. നിലവിൽ ഉള്ള റൂള്‍ കര്‍വ് അനുസരിച്ച്, ഈമാസം 20 വരെ ജലനിരപ്പ് 141 അടിയാക്കി നിലനിര്‍ത്താന്‍ തമിഴ്നാടിനു സാധിക്കും . നിലവില്‍ 140.55 അടിവെള്ളമാണ് അണക്കെട്ടിലുള്ളത്.
https://www.facebook.com/Malayalivartha

























