കരള്‍ സംബന്ധമായ അസുഖത്തെ തുടർന്ന് കെ.പി.എ.സി ലളിത ആശുപത്രിയിൽ, ചികിത്സ ചിലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം

കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്ന് വിദ്ധഗ്ധ ചികിത്സയിൽ കഴിയുന്ന നാടക-ചലചിത്ര നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെപിഎസി ലളിതക്ക് ചികിത്സയ്ക്ക് ചിലവാകുന്ന തുക അനുവദിക്കാന്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമനാനം.
കേരള സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന 5357 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ചതുപോലെ 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടി കെപിഎസി ലളിതയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്നായിരുന്നു ഒരാഴ്ച്ചയ്ക്ക് മുമ്പുള്ള റിപ്പോർട്ടുകൾ. തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുറച്ചു കാലമായി രോഗാവസ്ഥകള്‍ ലളിതയെ വിടാതെ പിന്തുടരുന്നുണ്ടെങ്കിലും ടെലിവിഷന്‍ പരമ്പരകളിലടക്കം സജീവമായിരുന്നു. അടുത്തിടെ ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ചു. അവിടുന്ന് തിരിച്ചുവന്നതിന് ശേഷമാണ് രോഗം മൂര്‍ച്ഛിക്കുന്നതും ആശുപത്രിയില്‍ ചികിത്സ തേടുന്നതും.
https://www.facebook.com/Malayalivartha

























