കൈ കുഞ്ഞുങ്ങളെ രണ്ടിനെയും തലയണ കൊണ്ടു മുഖത്തമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി;പിന്നീട് ഷാൾ ജനൽ കമ്പിയിൽ കെട്ടി സ്വയം ആത്മഹത്യയ്ക്കു ശ്രമിച്ചു;പരാജയപ്പെട്ടപ്പോൾ തൊട്ടിലിന്റെ കയർ കെട്ടി കഴുത്തിൽ കുരുക്കിട്ടു;അമ്മിക്കല്ലിൽ കൈത്തണ്ട വച്ചു മടവാൾ കൊണ്ടു വെട്ടി;കൈഞരമ്പു മുറിയാത്തതിനെ തുടർന്ന് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു;ഭർത്താവിന്റെ മുത്തശ്ശിയുടെ മാനസിക പീഡനം സഹിക്കാതെ ചെയ്തു കൂട്ടിയത്;സംഭവമറിഞ്ഞതോടെ മുത്തശ്ശിയും കൈത്തണ്ടയിലെ ഞരമ്പു മുറിച്ചു;ഒടുവിൽ അറസ്റ്റ്

ഒന്നും നാലും വയസ്സുള്ള രണ്ട് ആൺകുട്ടികളെ വീട്ടിലെ കിടപ്പുമുറിയിൽ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. ശേഷം സ്വന്തം ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ അമ്മയെ കൊലപാതക്കുറ്റത്തിനു അറസ്റ്റ് ചെയ്തത് പൊലീസ്. ഷൊർണൂർ നെടുങ്ങോട്ടൂർ പരിയന്തടം വിനോദിന്റെ ഭാര്യ ദിവ്യയാണ് ഈ കടുംകൈ ചെയ്തത്. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ ദിവ്യയെ റിമാൻഡ് ചെയ്തു. ഇവിടെ നിന്നും മഞ്ചേരി സ്പെഷൽ സബ് ജയിലിലേക്കു കൊണ്ടുപോയിരിക്കുകയാണ്.
ഷൊർണൂർ നെടുങ്ങോട്ടൂരിലായിരുന്നു ഞായറാഴ്ച ക്രൂരമായ സംഭവം നടന്നത്. ഒരു വയസ്സുള്ള അഭിനവ് നാല് വയസ്സുള്ള അനിരുദ്ധ് എന്നിവരാണു അമ്മയുടെ കൈ കൊണ്ട് മരിച്ചത്. ആദ്യം ഒരു വയസ്സുകാരൻ അഭിനവിനെയും പിന്നീട് നാലു വയസ്സുകാരൻ അനിരുദ്ധിനെയും തലയണ കൊണ്ടു മുഖത്തമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി .
പിന്നീട് ഷാൾ ജനൽകമ്പിയിൽ കെട്ടി ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു . ഇതു നടന്നില്ല. അപ്പോൾ കുട്ടികളെ കിടത്തുന്ന തൊട്ടിലിന്റെ കയർ കെട്ടി കഴുത്തിൽ കുരുക്കിടാൻ ശ്രമിച്ചു. പിന്നീട് അമ്മിക്കല്ലിൽ കൈത്തണ്ട വച്ചു മടവാൾ കൊണ്ടു വെട്ടി. എന്നാൽ കൈഞരമ്പു മുറിഞ്ഞില്ല. ഇതോടെ ബ്ലേഡ് ഉപയോഗിച്ചു മുറിച്ചു . മക്കളെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു അമ്മിക്കല്ലിന്മേൽ കൈവച്ചു മടവാൾ കൊണ്ടു സ്വയം വെട്ടിയത്.
ഇതോടെ ദിവ്യയുടെ എല്ലു പൊട്ടിയിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തതോടെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയുണ്ടായി. വീട്ടിലുള്ള ഭർത്താവിന്റെ മുത്തശ്ശിയുടെ മാനസിക പീഡനമാണു കുട്ടികളെ കൊന്നു ജീവിതം അവസാനിപ്പിക്കാൻ ചിന്തിക്കാൻ കാരണമായത്.
ഭർത്താവും ഭർതൃമാതാവും സ്നേഹമുള്ളവരായിരുന്നു . കൈത്തണ്ടയിലെ ഞരമ്പു മുറിച്ച നിലയിൽ ദിവ്യയെ കണ്ട ഭർത്താവ് വിനോദ് ആശുപത്രിയിലെത്തിച്ചു .അതിന് ശേഷമായിരുന്നു കുട്ടികൾ കൊല്ലപ്പെട്ട വിവരം അറിഞ്ഞത്. പൊലീസ് എത്തിയപ്പോൾ വിനോദിന്റെ മാതാവ് അനിതയുടെ അമ്മ അമ്മിണിയമ്മ (68) കൈത്തണ്ടയിലെ ഞരമ്പു മുറിച്ചിരുന്നു. അമ്മിണിയമ്മയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
ഷൊർണൂർ ഇൻസ്പെക്ടർ ഓഫ് പൊലീസ് പി.എം.ഗോപകുമാർ, എസ്ഐ കെ.വി.വനിൽകുമാർ, എഎസ്ഐ കെ.മധുസൂദനൻ, എസ്ഐ വി.ബിന്ദു, ജി.ബാബുരാജ്, പി.യു.സുബൈദ, ശരത് കുമാർ എന്നിവരായിരുന്നു അന്വേഷണത്തിന് നേതൃത്വം കൊടുത്തത്.
https://www.facebook.com/Malayalivartha


























