നാലരപതിറ്റാണ്ടുകാലത്തെ പ്രൊഫഷണല്‍ മാജിക് രംഗത്തുനിന്നും മുതുകാട് പിന്മാറുന്നു... ഇനിയുള്ള കാലം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടിയുള്ളതാണെന്ന് ഗോപിനാഥ് മുതുകാട്

ഇനി പൊഫഷണല്‍ മാജിക് ഷോകള്‍ നടത്തില്ലെന്ന് പ്രമുഖ മജീഷ്യനും സാമൂഹിക പ്രവര്‍ത്തകനുമായ ഗോപനാഥ് മുതുകാട്. പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകള്‍ അവസാനിപ്പിച്ചെന്നും ഇനിയുള്ള കാലം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി നീക്കിവെയ്ക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. നാലരപതിറ്റാണ്ടുകാലത്തെ പ്രൊഫഷണല്‍ മാജിക് രംഗത്തുനിന്നാണ് മുതുകാട് പിന്മാറുന്നത്.
എൽ എൽ ബി പഠനം മാജിക്കിനോടുള്ള ആവേശം മൂലം പാതി വഴിയിൽ ഉപേക്ഷിച്ചാണ് ഈ രംഗത്ത് നിലയുറപ്പിച്ചത്. ,1985 മുതൽ പ്രൊഫഷണൽ മാജിക് രംഗത്ത് സജീവ സാന്നിധ്യം. 1996-ൽ ഏഷ്യയിലെ ആദ്യത്തെ മാജിക് അക്കാദമി സ്ഥാപിച്ചു,അക്കാദമിയുടെ എക്സിക്യുട്ടിവ് ഡയരക്ടർ ആയി പ്രവർത്തിച്ചു വരുന്നു .
കുട്ടികൾക്ക് വിനോദത്തോടൊപ്പം വിജ്‌ഞാനവും പകർന്നു നൽകാൻ തിരുവനന്തപുരത്ത് ആരംഭിച്ച കേന്ദ്രമാണ് മാജിക് പ്ലാനെറ്റ്. ഈഫ് യൂ ഡോണ്ട് ബിലീവ് ഇൻ മാജിക് യു വിൽ നെവർ ഫൈൻഡ് ഇറ്റ്... ഇതാണ് കിൻഫ്രായിലെ മാജിക് പ്ലാനെറ്റിലെ സ്വാഗതവാക്യം. കഴക്കൂട്ടത്ത് കിൻഫ്രാ ഫിലിം ആൻഡ് വീഡിയോ പാർക്കിലാണ് ഈ സ്ഥാപനം.
ദിവസം രണ്ടു ഷോ ഉണ്ടാകും. അതു കഴിയുമ്പോൾ മറ്റൊരു വാതിൽ തുറക്കപ്പെടും. അതിലൂടെ പുറത്തിറങ്ങാം. ഒരു കൺകെട്ട് വിദ്യയുടെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് നിർമ്മിച്ചതാണ് ഈ മാജിക് പ്ലാനെറ്റ്. ഓരോ ചുവടിലും വിസ്‌മയം നിറയ്‌ക്കുന്ന മാജിക് പ്ലാനെറ്റ്. കേരളത്തിലെ ആദ്യ മാജിക് അക്കാദമി തിരുവനന്തപുരത്ത് തുടങ്ങിയതും മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ ശ്രമഫലമായിട്ടാണ്.
https://www.facebook.com/Malayalivartha























