പാലായിൽ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം;ഭൂമിക്കടിയിൽ നിന്നും ശബ്ദം കേട്ടതായി ആൾക്കാർ

കോട്ടയത്തെ ഞെട്ടിച്ച് പാലായിൽ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. ‘ഭൂമിക്കടിയിൽ നിന്ന് എന്തൊക്കെയോ മുഴക്കങ്ങൾ കേട്ടെന്നും ആൾക്കാർ പറയുന്നുണ്ട്. ഇടമറ്റം, ഭരണങ്ങാനം, പനയ്ക്കപ്പാലം എന്നിവിടങ്ങളിൽ 12 മണിയോടെയായിരുന്നു നേരിയ ഭൂചലനം ഉണ്ടായത് . മീനച്ചിൽ താലൂക്കിൽ പൂവരണി വില്ലേജിൽ ഉച്ചയ്ക്ക് 12 മണിയോടെ ഭൂമിക്കടിയിൽനിന്ന് മുഴക്കം കേട്ടതായി പൂവരണി വില്ലേജ് ഓഫിസർ അറിയിച്ചു. നാശനഷ്ടങ്ങൾ റിപ്പോർട്ടു ചെയ്തിട്ടില്ല.വളരെയധികം നടുക്കുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത് .
https://www.facebook.com/Malayalivartha























