Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മുത്തലാഖ് പോയ പോക്ക്... മുത്തലാഖിനായി നവവരനെ മര്‍ദ്ദിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്; ലൈംഗിക വൈകൃതത്തിന് അടിമയായ ഭര്‍ത്താവ് പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന് ഭാര്യയുടെ പരാതി; എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു

20 NOVEMBER 2021 09:28 AM IST
മലയാളി വാര്‍ത്ത

മലപ്പുറം കോട്ടക്കലില്‍ മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ട് നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം മാറി മറിയുകയാണ്. ഈ കേസില്‍ ഉള്‍പ്പെട്ട പ്രതികളെ അടുത്ത ദിവസം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്.

ഭര്‍ത്താവ് പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്നും സ്ത്രീധനമാവശ്യപെട്ട് ഉപദ്രവിച്ചെന്നും ഭാര്യ പരാതി നല്‍കി. ലൈംഗിക വൈകൃതത്തിന് അടിമയായ ഭര്‍ത്താവ് പ്രകൃതി വിരുദ്ധമായി നിരവധി തവണ പീഡിപ്പിച്ചു, എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും മലപ്പുറം എസ് പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

 



ലൈംഗിക വൈകൃതത്തിന് അടിമയായ ഭര്‍ത്താവ് പ്രകൃതി വിരുദ്ധമായി നിരവധി തവണ പീഡിപ്പിച്ചു, എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു, പരപുരഷ ബന്ധമാരോപിച്ച് അപമാനിച്ചു, പകയോടെ പെരുമാറി, ബന്ധു വീടുകളില്‍ പോകാനോ അവരുമായി സംസാരിക്കാനോ അനുവദിച്ചിരുന്നില്ല, സ്ത്രീധനം നല്‍കിയില്ലെന്നാരോപിച്ച് ഭര്‍ത്താവും മാതാപിതാക്കളും സഹോദരിയും പല തവണ ഉപദ്രവിച്ചു വിവാഹശേഷം ആവശ്യപെട്ട അഞ്ച് ലക്ഷം രൂപ നല്‍കാത്തതിനാല്‍ വിവാഹ സമയത്ത് ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ പിടിച്ചുവച്ചു എന്നിങ്ങനെയുള്ള പരാതികളാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിട്ടുള്ളത്. ദുരനുഭവങ്ങള്‍ വീട്ടില്‍ പറയരുതെന്ന് ഭര്‍ത്താവും വീട്ടുകാരും ഭീഷണിപെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

ഭര്‍ത്താവ് ലഹരിക്ക് അടിമയാണെന്നും പല തവണ വീട്ടില്‍ വച്ച് മയക്കു മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. മര്‍ദ്ദനത്തിലും പീഡനത്തിലും പലപ്പോഴും ബോധം പോകുന്ന വിധം പരിക്കേറ്റിരുന്നെന്നും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെന്നും പരാതിയിലുണ്ട്. ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ നടപടിയെടുക്കണെമന്നാവശ്യപെട്ടാണ് പെണ്‍കുട്ടി എസ് പിക്ക് പരാതി നല്‍കിയിട്ടുള്ളത്. ഇതിനിടെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതില്‍ പരിക്കേറ്റ നവവരന്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.


അതേസമയംനവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. ചങ്കുവെട്ടി എടക്കണ്ടന്‍ അബ്ദുള്‍അസീസിന്റെ മകന്‍ അബ്ദുള്‍ഹസീബിനെ മര്‍ദിച്ച കേസില്‍ ഭാര്യാപിതാവും ബന്ധുക്കളുമുള്‍പ്പെടെ ആറുപേരെയാണ് അറസ്റ്റ് ചെയ്തത്.

ഹസീബിന്റെ ഭാര്യാപിതാവ് ഒതുക്കുങ്ങല്‍ മാണൂര്‍ കിഴക്കേപ്പറമ്പന്‍ ഷംസുദ്ദീന്‍, സഹോദരന്‍ കെ.പി. സഫീറലി (31), ഷംസുദ്ദീന്റെ ഭാര്യയുടെ ബന്ധുക്കളായ പറപ്പൂര്‍ ചോലപ്പുറത്ത് മജീദ് (38), ചോലപ്പുറത്ത് ഷെഫീഖ് (30), ചോലപ്പുറത്ത് അബ്ദുള്‍ജലീല്‍ (34), ചോലപ്പുറത്ത് മുസ്തഫ (62) എന്നിവരാണ് അറസ്റ്റിലായത്.

ഏഴാം പ്രതി കിഴക്കേപ്പറമ്പന്‍ ലത്തീഫ് ഒളിവിലാണ്. ഹസീബിന്റെ മൊഴിയനുസരിച്ച് തട്ടിക്കൊണ്ടുപോകല്‍, ആയുധം കാട്ടി ഭീഷണിപ്പെടുത്തല്‍, വധശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

 



മര്‍ദനത്തില്‍ ജനനേന്ദ്രിയത്തിനും വാരിയെല്ലിനും പരിക്കേറ്റ ഹസീബ് ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനുപിന്നില്‍ ഹസീബും ഭാര്യയുടെ കുടുംബവും തമ്മിലുള്ള തര്‍ക്കം മാത്രമാണെന്ന് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. ഷാജി പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിലാണ് ഇവര്‍ വിവാഹിതരാകുന്നത്. ഇവര്‍ തമ്മിലുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് ഹസീബിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നിരുന്നു. തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് കാറിലെത്തിയ സംഘം, കോട്ടയ്ക്കല്‍ മിനിറോഡില്‍ ഓട്ടോ കണ്‍സള്‍ട്ടന്‍സി നടത്തുന്ന ഹസീബിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. വിവാഹമോചനം ആവശ്യപ്പെട്ടായിരുന്നു മര്‍ദനം.

ഹസീബിന്റെ സഹോദരന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയ്ക്കല്‍ പോലീസ് ഒതുക്കുങ്ങലിലെ ഭാര്യവീട്ടിലെത്തി ഹസീബിനെ മോചിപ്പിക്കുകയായിരുന്നു. ഷംസുദ്ദീന്‍ ഉള്‍പ്പെടെ ആറുപേരെയും കസ്റ്റഡിയിലെടുത്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends