Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ശരിക്കുള്ള കർഷകർ നിയമം പിൻവലിച്ചതിന്റെ പേരിൽ സമരത്തിന് വരുമോ? അങ്ങനെ സംഭവിച്ചാൽ പ്രതിപക്ഷ പാർട്ടികൾ എന്ത് ചെയ്യും ? ഭരണ കക്ഷി എന്ത് പറയും എന്നതാണ് ഞാൻ ഒറ്റു നോക്കുന്നത്;രാഷ്ട്രീയ നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്

20 NOVEMBER 2021 09:44 AM IST
മലയാളി വാര്‍ത്ത

കാർഷിക നിയമം പിൻവലിച്ച വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ; പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം.കേന്ദ്ര സർക്കാർ മുമ്പ് പാസാക്കിയ കാർഷിക നിയമത്തിൽ മൂന്നു നിയമങ്ങൾ പിൻവലിച്ചല്ലോ .പഞ്ചാബിൽ നിയമസഭാ എലെക്ഷൻ വരികയാണല്ലോ .

ഈ സാഹചര്യത്തിൽ അവിടെ സമരം ചെയ്യുന്ന ഒരു വിഭാഗം കർഷകരെ സന്തോഷിപ്പിക്കുവാൻ , സിഖ് സമുദായത്തിന്റെ അഭ്യർഥന പ്രകാരം ,ഈ വിവാദ നിയമങ്ങൾ പിൻവലിയ്ക്കാൻ പ്രധാനമന്ത്രിയുമായി ചർച്ചകൾ നടത്തിയത് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമിരീന്ദർ സിംഗ് ജി ആയിരുന്നു . കോൺഗ്രസ് പാർട്ടി വിട്ടു പുതിയ പാർട്ടി ഉണ്ടാക്കിയ അദ്ദേഹത്തിന്

എന്നാലേ ബിജെപിയുമായി സഖ്യം ഉണ്ടാക്കുവാൻ പറ്റൂ എന്ന് തീർത്തു പറഞ്ഞിട്ടുണ്ടാകും. അതാകാം പിൻവലിച്ചത് . കൂടെ പിണങ്ങിപ്പോയ അകാലിദളും തിരിച്ചു വരും . കഴിഞ്ഞ നിയമസഭയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച ആം ആദ്മി പാർട്ടിക്കാണ് ഈ നിയമങ്ങൾ ഇപ്പോൾ പിൻവലിച്ചതിൽ വലിയ നഷ്ടം ഉണ്ടാവുക . കാർഷിക നിയമങ്ങൾ തുടങ്ങിയത് മുതൽ ഡൽഹിക്കു കൂടെ പഞ്ചാബിലും എഎപി വളർത്തുവാൻ ഈ സുവർണാവസരം കെജ്രിവാൾ ജി നന്നായി ഉപയോഗിച്ചിരുന്നു .

പഞ്ചാബിൽ മുമ്പ് സമരം ചെയ്യുന്ന കർഷകരെ ഡൽഹിയിൽ വെച്ച് സമരം ചെയ്യുവാൻ ആകർഷിപ്പിക്കുകയും എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തു . ഇതിലൂടെ ഇനി വരുന്ന പഞ്ചാബ് എലെക്ഷനിൽ കരുത്തരായ കോൺഗ്രസ് പാർട്ടി തകർത്തു ഭരണം കിട്ടും എന്നും എഎപി സ്വപ്നം കണ്ടു . അവരുടെ ഭാഗ്യത്തിന് അവിടെ കോൺഗ്രസ് പാർട്ടി തന്നെ അമരീന്ദർജി യും , സിദ്ധു ജിയും ചേർന്ന് പിളർത്തുകയും, കഷ്ടപ്പെട്ട് പാർട്ടി ഉണ്ടാക്കിയ ഇമേജ് തകർക്കുകയും ചെയ്തു .

വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതോടെ പഞ്ചാബ് എലെക്ഷൻ കൂടുതൽ സങ്കീര്ണമായിരിക്കുകയാണ് . കോൺഗ്രസ് , എഎപി യും തമ്മിലുള്ള യുദ്ധം എന്നത് മാറി കൂടെ പതുക്കെ ബിജെപിയുടെ ചിറകിലേറി അമരീന്ദർ ജിയും ഒരു കൈ നോക്കും . എങ്കിലും നിർണായക ഘട്ടത്തിൽ സഹായിച്ച കെജ്രിവാൾ ജിയുടെ ആം ആദ്മി ഈ എലെക്ഷനിൽ കുറെ വോട്ട് ലഭിക്കും എന്നും , ഭരിക്കുവാനുള്ള ലീഡ് ഇല്ലെങ്കിലും നിർണായക ശക്തിയായി പഞ്ചാബിൽ മാറും എന്നുമാണ് എന്റെ നിരീക്ഷണം .

ഇതുവരെ നടന്ന സമരങ്ങൾ അവർക്കു (ആം ആദ്മി പാർട്ടിക്ക് ) പാർട്ടി വളർത്തുവാൻ ഗുണം ചെയ്തേക്കാം . സിദ്ധു ജിയുടെ നേതൃത്വത്തിൽ പുതിയ വിഷയങ്ങൾ പറഞ്ഞു നന്നായി ഐക്യത്തോടെ ഇറങ്ങിയില്ലെങ്കിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചു വരവ് ഉണ്ടാകില്ല . നിലവിലെ മുഖ്യനുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയും വേണം . കോൺഗ്രസ് ഭരണ തുടർച്ച പ്രയാസമാണ് .

ഇനി ബിജെപി കൂടി രംഗത്ത് വന്നാൽ ത്രിശങ്കു സഭക്കും സാധ്യത കാണുന്നു . കാർഷിക നിയമങ്ങൾ പിൻവലിച്ചതിനാൽ ബുദ്ധിപൂർവം വലിയ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കൈയ്യിലെടുക്കുവാൻ കോൺഗ്രസ് ശ്രമിച്ചാൽ ചിലപ്പോൾ ഭരണ തുടർച്ച കിട്ടാം . ഒന്നുമില്ലെങ്കിലും ഇപ്പോഴും അധികാരത്തിൽ ഉള്ളതിന്റെ അഡ്വാൻറ്റേജ് മാക്സിമം ഉപയോഗിക്കുക . ചിലപ്പോൾ.

കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ, മണ്ടിയിൽ ആണോ അല്ലാതെ കൊടുക്കുന്നതാണോ നല്ലത് എന്ന് ചർച്ച ചെയ്യുവാൻ ഒരു അവസരം കിട്ടി എന്നത് മാത്രമാണ് ഇതുകൊണ്ടു ഇതുവരെ കിട്ടിയ ഒരു ഗുണം . (വാൽകഷ്ണം ... ഞാൻ ആദ്യമായാണ് കേന്ദ്രം എടുത്ത ഒരു തീരുമാനം പിൻവലിച്ചതായി അറിയുന്നത് .

ഇനി ശരിക്കുള്ള കർഷകർ നിയമം പിൻവലിച്ചതിന്റെ പേരിൽ സമരത്തിന് വരുമോ എന്നും , അങ്ങനെ സംഭവിച്ചാൽ പ്രതിപക്ഷ പാർട്ടികൾ എന്ത് ചെയ്യും ? ഭരണ കക്ഷി എന്ത് പറയും എന്നതാണ് ഞാൻ ഒറ്റു നോക്കുന്നത് . )(പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല...പണ്ഡിറ്റിനെ പോലെ ആരും ഇല്ല).

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends