അടുത്ത ദത്തിന് ആന്ധ്ര ദമ്പതികള്‍ക്ക് മുന്‍ഗണന നല്‍കണം, അനുപമയുടെ കുഞ്ഞിനെ തിരികെ ലഭിക്കുന്നതിൽ സമയയോജിതമായി ഇടപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് വീണാ ജോര്‍ജ്

കുട്ടിയെ തിരികെ നല്‍കിയ ആന്ധ്ര ദമ്പതികള്‍ക്ക് അടുത്ത ദത്ത് നടപടികളില്‍ മുന്‍ഗണന നല്‍കണമെന്ന് കാരയോട് (സെന്‍ട്രല്‍ അഡോപ്ഷന്‍ റിഗസാഴ്സ് അതോറിറ്റി) ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മാനുഷികമായ പരിഗണന അവര്‍ക്ക് ലഭിക്കണം. കുട്ടിയെ തിരിച്ചുകൊണ്ടുവരുന്ന ഘട്ടത്തില്‍തന്നെ അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി പറഞ്ഞു.
അനുപമയുടെ കുഞ്ഞിനെ തിരികെ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് വിഷയത്തില്‍ സമയയോജിതമായി ഇടപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.സര്‍ക്കാര്‍ കേസില്‍ കക്ഷിയല്ലാതിരുന്നിട്ടും കേസിന്റെ പ്രാധാന്യം മനസിലാക്കി അടിയന്തരമായി കേസില്‍ ഇടപ്പെടുകയായിരുന്നു. കുട്ടിയെ തിരികെ വേണമെന്ന അനുപമയുടെ ആവശ്യം കോടതിയെ അറിയിക്കണമെന്ന് തീരുമാനിക്കുകയും അറിയിക്കുകയും ചെയ്തു.
കോടതിയും അനുകൂലമായാണ് നിലപാടെടുത്തത്. അല്ലെങ്കില്‍ നിയമപരമായ സങ്കീര്‍ണതകളിലേക്ക് കടക്കുമായിരുന്നു.ഡിഎന്‍എ പരിശോധന ഫലം അടക്കമുള്ള കാര്യങ്ങള്‍ എത്രയും പെട്ടെന്ന് കോടതിയെ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























