Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ട്വിസ്റ്റോട് ട്വിസ്റ്റ്... അനുപമയ്ക്ക് സ്വന്തം ചോര കുഞ്ഞിനെ തിരിച്ചു കിട്ടുമെന്നായിരിക്കുന്നു; വിജയമാഘോഷിച്ച് അനുപമ; കുടുംബത്തിന്റെ നാണക്കേട് ഒഴിവാക്കാന്‍ ജനിച്ച് മൂന്നാം നാള്‍ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച അച്ഛനും കുടുംബത്തോടുമുള്ള മധുര പ്രതികാരം

24 NOVEMBER 2021 12:14 PM IST
മലയാളി വാര്‍ത്ത

കേരളമേ ലജ്ജിക്കുക എന്ന പ്ലക്കാടുമേന്തി അനുപമ സെക്രട്ടറിയേറ്റ് നടയില്‍ സമരം ചെയ്തപ്പോള്‍ തന്നെ കേരളം ചോദിച്ചതാണ്. കേരളം എന്തിന് ലജ്ജിക്കണം. നിങ്ങള്‍ അച്ഛനും കുടുംബവും ചേര്‍ന്ന് ഉണ്ടാക്കിയ പ്രശ്‌നത്തിന് ഞങ്ങള്‍ മലയാളികള്‍ മൊത്തം ലജ്ജിക്കുന്നതെന്തിന്. നിങ്ങള്‍ കുടുംബക്കാര്‍ ലജ്ജിച്ചാല്‍ മതി. സോഷ്യല്‍ മീഡിയ ആഞ്ഞടിച്ചതോടെ അത് വില പോയില്ല.

പെറ്റമ്മയായ അനുപമയ്ക്ക് കുഞ്ഞിനെ ലഭിക്കണം എന്ന് തന്നെയാണ് ശരാശരി മലയാളി മനസ് ചിന്തിച്ചത്. അങ്ങനെ അവസാനം ഡിഎന്‍എ പരിശോധനയില്‍ വിജയിച്ച് കുഞ്ഞ് അനുപമയുടേതാണെന്ന് സ്ഥിരീകരിച്ചു. അനുപമ ശിശുഭവനിലെത്തി കുഞ്ഞിനെ മാറോട് ചേര്‍ക്കുകയും ചെയ്തു. ഇതിനിടയ്ക്ക് സമര പന്തലില്‍ വിജയാഹ്ലാദവും ലഡു വിതരണവും നടന്നു.

 



ആര്‍ക്കെതിരെയുള്ള വിജയമാണെന്ന് തിരിഞ്ഞ് നോക്കുമ്പോഴാണ് അമ്പരക്കുന്നത്. പ്രശ്‌നങ്ങളെല്ലാം കുടുംബത്തില്‍ നിന്നുമുണ്ടായതാണ്. അനുപമയുടെ അച്ഛനാണ് നാണക്കേടുണ്ടാകാതിരിക്കാന്‍ കുഞ്ഞിനെ ജനിച്ച് മൂന്നാം നാള്‍ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചത്. അതിന് ശേഷമാണ് ഒരു മീന്‍ കുഞ്ഞ് പോലും അറിയാതെ സഹോദരിയുടെ വിവാഹവും നടത്തിയത്. അതിന് ശേഷം അച്ഛനോട് കുഞ്ഞിനെ വേണമെന്ന് അനുപമ വാശിപിടിച്ചിട്ടും മിണ്ടിയില്ല. അതാണ് പ്രശ്‌നങ്ങള്‍ ഇത്രത്തോളം വഷളായത്. ഇപ്പോള്‍ അനുപമ കുഞ്ഞിനെ വീണ്ടെടുക്കുമ്പോള്‍ ആ അച്ഛനും കുടുംബത്തിനും എതിരെയുള്ള മധുര പ്രതികാരം കൂടിയാണ്.

അനുപമയുടെ അച്ഛന്‍ പറയുന്നത് മകളുടെ നന്മയ്ക്ക് വേണ്ടിയാണ് താനങ്ങനെ ചെയ്തതെന്ന്. ദത്ത് നടപടികള്‍ ന്യായീകരിച്ച് അനുപമയുടെ പിതാവ് ജയചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഏതൊരു പിതാവും ചെയ്യുന്നത് മാത്രമാണ് താന്‍ ചെയ്തത്. അതല്ലാതെ തന്റെ മുന്‍പില്‍ മറ്റു വഴികള്‍ ഇല്ലായിരുന്നുവെന്ന് ജയചന്ദ്രന്‍ പറഞ്ഞു. അനുപമയുടെ സമ്മതത്തോടെയാണ് താന്‍ കുഞ്ഞിനെ മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.

 



ഇതിനിടെ പിതാവുള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റു ചെയ്യുമെന്ന ഘട്ടവുമുണ്ടായി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹര്‍ജിയില്‍ വിധി പറയരുതെന്ന് പ്രതിഭാഗം പിതാവിന്റെ അഭിഭാഷകന്‍ വാദിച്ചു. അനുപമയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ല. കുഞ്ഞ് സുരക്ഷിതമായി ജീവിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. ഇതിനു അനുപമയുടെ പിന്തുണ ഉണ്ടായിരുന്നു. അനുപമ രേഖാമൂലം എഴുതി നല്‍കിയതിനെത്തുടര്‍ന്നാണ് ദത്ത് നടപടികളുമായി മുന്നോട്ടുപോയത്.

കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുത്തതായി അനുപമയും പറയുന്നില്ല. മാതാപിതാക്കള്‍ക്ക് താല്‍കാലികമായി സംരക്ഷിക്കാന്‍ നല്‍കിയതാണെന്ന് അനുപമ തന്നെ കുടുംബ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. പഠിക്കാന്‍ വിട്ട മകള്‍ ഗര്‍ഭിണിയായി തിരിച്ചുവന്നപ്പോള്‍ ഏതൊരു മാതാപിതാക്കളും ചെയ്യുന്നതാണ് അനുപമയുടെ മാതാപിതാക്കളും ചെയ്തത്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് പ്രതികള്‍ക്ക് ജാമ്യം നല്‍കണമെന്നും അഭിഭാഷകന്‍ വാദിച്ചു.

 



അനുപമ നല്‍കിയ പരാതിയില്‍ പേരൂര്‍ക്കട പോലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത ജയിംസ്, സഹോദരി അഞ്ചു, അഞ്ചുവിന്റെ ഭര്‍ത്താവ് അരുണ്‍, അനുപയുടെ അച്ഛന്റെ സുഹൃത്തുക്കളായ രമേശ്, മുന്‍ കൗണ്‍സിലര്‍ അനില്‍ കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ശക്തമായ വാദത്തെ തുടര്‍ന്ന് എല്ലാവര്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചു.

അഇതിനിടേയാണ് സര്‍ക്കാരിന്റെ ഇടപെടലിലൂടെ ദത്ത് കേസ് മരവിപ്പിച്ചത്. ആന്ധ്രയില്‍ നിന്നും കുഞ്ഞിനെ കൊണ്ടു വന്ന് ഡിഎന്‍എ പരിശോധന നടത്തി. പരിശോധന പോസിറ്റീവായതോടെ കുഞ്ഞ് ഇനി അനുപമയ്ക്ക് സ്വന്തം. അച്ഛന്‍ മാറ്റിയ കുഞ്ഞിനെ സ്വന്തം മകള്‍ അനുപമ പൊരുതി തോല്‍പ്പിച്ച് നേടി. ആ ലഡു കഴിക്കുമ്പോള്‍ തന്നെയും പോറ്റിവളര്‍ത്തിയ അച്ഛനോടും കുടുംബത്തോടുമുള്ള മധുര പ്രതികാരം കൂടിയായിരുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (24 minutes ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (38 minutes ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (52 minutes ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (10 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (10 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (10 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (10 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (11 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (11 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (12 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (12 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (13 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (13 hours ago)

Malayali Vartha Recommends