Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഇടപെട് സ്വപ്‌നേ ഇടപെട്... ജയിലില്‍ നിന്നിറങ്ങിയാല്‍ സ്വപ്ന ഭൂകമ്പമുണ്ടാക്കുമെന്ന് പറഞ്ഞ് പുറകേ നടന്ന ചാനലുകള്‍ വശം കെട്ടു; മോഡേണായ സ്വപ്നയുടെ ഒന്നും മിണ്ടാത്ത വാര്‍ത്തകള്‍ മൂലയ്ക്ക് നല്‍കിയപ്പോള്‍ എല്ലാം പറയുന്ന അനുമപ ചാനലുകാരുടെ പൊന്നോമനയായി

24 NOVEMBER 2021 01:57 PM IST
മലയാളി വാര്‍ത്ത

സ്വപ്ന സുരേഷ് ജയിലില്‍ നിന്നിറങ്ങിയാല്‍ ഇവിടെ ഭൂകമ്പമുണ്ടാക്കുമെന്നും കേരളം എടുത്ത് മറിക്കുമെന്നും പറഞ്ഞവരാണ് ചാനലുകാര്‍. സ്വപ്നയുടെ നല്ലവായിലുള്ള വര്‍ത്തമാനം കേള്‍ക്കാനായി ജയിലിന് മുമ്പില്‍ തടിച്ചുകൂടി. എന്നാല്‍ ഒന്നും മിണ്ടാതെ അമ്മയുടെ കൈപിടിച്ച് എല്ലും തോലുമായ സ്വപ്ന വീട്ടിലേക്ക് പോയി. ചാനലുകളായ ചാനലുകള്‍ ബാലരാമപുരത്തെ വീട്ടില്‍ നിന്നും ലൈവ് തുടങ്ങി. ഏത് നിമിഷവും സ്വപ്ന ഭൂകമ്പമുണ്ടാക്കുമെന്ന്.

ജയിലില്‍ നിന്നും ഇറങ്ങിയിട്ട് ഇത്രയും നാളായിട്ടും ഒരു ചുക്കും സംഭവിച്ചില്ല. ആകെ കാണാനായത് മോഡേണായി മുടിയൊക്കെ സ്‌ട്രൈറ്റ് ചെയ്ത് മേക്കപ്പിട്ട സുന്ദരിയായ സ്വപ്നയേയാണ്. ഇപ്പോള്‍ സ്വപ്ന എല്ലാം പറയുമെന്ന് കരുതി ചാനലുകാര്‍ കയറിയിറങ്ങി. പക്ഷെ സ്വപ്ന ഒന്നും മിണ്ടിയില്ല.

 



അതേസമയം എല്ലാം മിണ്ടാനായി അനുപമ തലസ്ഥാനത്തുള്ളപ്പോള്‍ എല്ലാവരും അവരുടെ പുറകേയായി. സ്വപ്നയ്ക്ക് തലസ്ഥാനം വിടാമെന്ന വാര്‍ത്ത പലരും മൂലയ്‌ക്കൊതുക്കി. ചിലര്‍ അത് കൊടുത്തത് കൂടിയില്ല. അനുപമ ഇവിടെ കത്തിക്കയറുമ്പോള്‍ ഏത് സ്വപ്ന എന്ത് സ്വപ്ന.

നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യവ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചതാണ് വാര്‍ത്ത. എറണാകുളം ജില്ല വിട്ട് പുറത്തുപോകരുതെന്ന ജാമ്യവ്യവസ്ഥക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സ്വപ്നക്ക് ഇളവ് നല്‍കിയത്. എറണാകുളം ജില്ല വിട്ട് പോകാന്‍ അനുമതിയുണ്ടെങ്കിലും കേരളത്തിന് പുറത്ത് പോകരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.



സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടില്‍ സ്വപ്‌നയ്ക്ക് നേരത്തെ തന്നെ ജാമ്യം കിട്ടിയിരുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയോടെയാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്.

തിരുവനന്തപുരത്തെ വീട്ടില്‍ പോകാന്‍ ഈ വ്യവസ്ഥ നീക്കണമെന്ന് സ്വപ്ന സുരേഷ് ആവശ്യപ്പെട്ടിരുന്നു. സ്വപ്ന തിരുവനന്തപുരത്തേക്ക് പോകുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ കേരളം വിട്ടുപോകണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും എന്‍ഫോഴ്‌സ്‌മെന്റും കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.



അതേസമയം നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ നാല് പ്രതികള്‍ കൂടി ഇന്ന് ജയില്‍ മോചിതരാകും. സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകനെന്ന് അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്ന സരിത് ഉള്‍പ്പെടെയാണ് ജയിലില്‍ നിന്നും ഇറങ്ങുന്നത്. എന്‍ഐഎ കേസില്‍ ഉള്‍പ്പെടെ എല്ലാ കേസുകളിലും ഇന്ന് പുറത്തിറങ്ങുന്ന സരിത്, റമീസ്, ജലാല്‍, മുഹമ്മദ് ഷാഫി എന്നീ നാല് പേര്‍ക്കും ജാമ്യം ലഭിച്ചിരുന്നു.

അറസ്റ്റിലായി ഒരു വര്‍ഷത്തിനു ശേഷമാണ് ജയില്‍ മോചനം. ജയിലിനുള്ളില്‍ വച്ച് മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നുവെന്ന് സരിത് കോടതിയ്ക്ക് പരാതി നല്‍കിയിരുന്നു. സരിത്തിന്റെ സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ സ്വപ്ന, സന്ദീപ് നായര്‍ എന്നിവര്‍ നേരത്തെ ജയിലില്‍ നിന്നും ഇറങ്ങി. ഇതോടെ സ്വര്‍ണ കടത്തിലെ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്തായി.

 



കോഫെപോസ കാലാവധി അവസാനിച്ചതിനാലാണ് ഇവര്‍ ജയില്‍ മോചിതരാകുന്നത്. കേസിലെ മുഖ്യ ആസൂത്രകന്‍ സരിത്ത് ആണെന്നാണ് കസ്റ്റംസിന്റെയും എന്‍ ഐ എയുടെയും കണ്ടെത്തല്‍. സരിത്ത് കൂടി പുറത്തിറങ്ങിയതോടെ സ്വര്‍ണകടത്ത് കേസിലെ പ്രധാന പ്രതികളെല്ലാം ജയില്‍ മോചിതരായി കഴിഞ്ഞു.

സ്വപ്നയുടെ ഈ വാര്‍ത്തയ്ക്ക് അധികം പ്രാധാന്യം കിട്ടാതിരുന്നപ്പോള്‍ മറിച്ച് അനുപമയുടെ അവസ്ഥ അങ്ങനെയല്ല. എല്ലാ ചാനലുകളും രാവിലെ മുതല്‍ പാതിരാത്രി വരെ ലൈവോട് ലൈവാണ്. ഇനി സ്വപ്നയ്ക്ക് വാര്‍ത്താ പ്രാധാന്യം വരണമെങ്കില്‍ അനുപമയ്ക്ക് എത്രയും പെട്ടന്ന് കുഞ്ഞിനെ കിട്ടണം. എന്നാല്‍ കുഞ്ഞിനെ കിട്ടിയാലും സമരം തുടരുമെന്നാണ് അനുപമ പറയുന്നത്. അതോടെ സ്വപ്നയുടെ ആ പ്രതീക്ഷയും പോയി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (26 minutes ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (40 minutes ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (54 minutes ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (10 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (10 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (10 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (11 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (11 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (11 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (12 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (12 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (13 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (13 hours ago)

Malayali Vartha Recommends