Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ജി സുധാകരന്‍ പൊന്നുപോലെ കാത്തു സൂക്ഷിച്ച പൊതുമരാമത്ത് വകുപ്പ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ അന്തകരാകുമെന്ന് ഒടുവില്‍ പാര്‍ട്ടി തിരിച്ചറിഞ്ഞിരിക്കുന്നു.... മന്ത്രി റിയാസിനെ മുഖ്യമന്ത്രിയും പാര്‍ട്ടിയും കൈവിടുമോ?

24 NOVEMBER 2021 10:40 AM IST
മലയാളി വാര്‍ത്ത

ജി സുധാകരന്‍ പൊന്നുപോലെ കാത്തു സൂക്ഷിച്ച പൊതുമരാമത്ത് വകുപ്പ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ അന്തകരാകുമെന്ന് ഒടുവില്‍ പാര്‍ട്ടി തിരിച്ചറിഞ്ഞിരിക്കുന്നു.

എത്രയും വേഗം മന്ത്രി മുഹമ്മദ് റിയാസിനെ വിളിച്ചു വരുത്തി ഇക്കാര്യം അറിയിക്കണമെന്ന് സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

 



കേരളത്തില്‍ പേരിന് ഒരു നല്ല റോഡ് പോലുമില്ലെന്ന വാസ്തവമാണ് കോടിയേരി പിണറായിയെ അറിയിച്ചത്. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ മലയാളികളെല്ലാം സര്‍ക്കാരിന് എതിരാകുമെന്ന വ്യക്തമായ സൂചന കോടിയേരി നല്‍കി കഴിഞ്ഞു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ വളര്‍ന്നിരിക്കുന്നു.

എന്താണ് മന്ത്രി റിയാസിന് സംഭവിച്ചത്? മുഖ്യമന്ത്രിയുടെ മരുമകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് എല്ലാ സ്വാതന്ത്ര്യവും സര്‍ക്കാരില്‍ നിന്നും ലഭിച്ചിരുന്നു. മുഖ്യമന്ത്രിയും റിയാസിനെ കൈയയച്ച് സഹായിച്ചു. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് റിയാസ് പ്രതീക്ഷ നല്‍കുന്ന മന്ത്രിയായി മാറി. റിയാസിന് മാധ്യമങ്ങളും വലിയ പിന്തുണയാണ് നല്‍കിയത്. മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ ദൗര്‍ബല്യമാണ് അദ്ദേഹത്തിന്റെ മകള്‍. മകളുടെ പ്രതിപത്തി പിടിച്ചുപറ്റാനുള്ള ഓട്ടത്തിലാണ് റിയാസിനെ സര്‍വാത്ഥനാ പുകഴ്ത്തുന്നവര്‍. റിയാസാകട്ടെ ചുറ്റുമുള്ള കൈയടികള്‍ കേട്ട് മയങ്ങി പോയി. എല്ലാ ദിവസവും അച്ചടിച്ച് വരുന്ന ചിത്രങ്ങള്‍ കണ്ട് റിയാസിന്റെ കണ്ണു തള്ളി. ഇതിനിടയില്‍ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്ന കാര്യം പാവം മന്ത്രി അറിഞ്ഞില്ല.

മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനങ്ങള്‍ക്ക് വലിയ കവറേജാണ് ലഭിക്കുന്നത്. ഫെയ്‌സ് ബുക്കില്‍ അദ്ദേഹം തന്നെ ലൈവ് നല്‍കും. ഇത്തരം ലൈവുകളില്‍ മന്ത്രി ഉദ്യോഗസ്ഥരെ ശകാരിക്കുന്നത് കാണാം. രാജാവിന്റെ മട്ടിലാണ് മന്ത്രി പെരുമാറുന്നതെന്ന് വ്യാപകമായ പരാതികള്‍ ഉയരുന്നു. ഇടത് സഹയാത്രികരായ ഉദ്യോഗസ്ഥരാണ് റിയാസിന്റെ ശകാരത്തിന് പെട്ടെന്ന് ഇരയാകുന്നത്. ഇത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ മന്ത്രിക്ക് വന്‍ ശത്രുതക്ക് കാരണമായിട്ടുണ്ട്.

 



യഥാര്‍ത്ഥത്തില്‍ ഉദ്യോഗസ്ഥരാണ് റിയാസിനെ ഇല്ലാതാക്കുന്നത്. ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ ഏത് മന്ത്രിയും വെള്ളത്തിലാകും. അതാണ് റിയാസിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. റസ്റ്റ്ഹൗസ് ജീവനക്കാര്‍ ഒന്നടങ്കം മന്ത്രിക്ക് എതിരായി . അവര്‍ പ്രതിപക്ഷ നേതാവിനെ കണ്ട് തങ്ങളുടെ പരാതി അറിയിച്ചു. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സ്ഥിതി ഇതിലും ദുരിതത്തിലാണ്. അവര്‍ ഒന്നടങ്കം മന്ത്രിക്ക് എതിരായി . എല്ലാവരും മുന്‍ മന്ത്രി സുധാകരനെ പുകഴ്ത്തുന്നു. സുധാകരന്‍ ഉണ്ടായിരുന്നെങ്കില്‍ ഇതിനെക്കാള്‍ ഭേദമാകുമായിരുന്നു സാഹചര്യമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേ സമയം റോഡിലെ കുഴികളടയ്ക്കുന്നതില്‍ ശാശ്വത പരിഹാരം ഉടനെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റോഡിലും അറ്റകുറ്റപ്പണി നടത്താന്‍ ഉത്തരവാദിത്തമുള്ള കരാറുകാരുടെ പട്ടിക മറ്റന്നാള്‍ പരസ്യപ്പെടുത്തും. അടുത്ത മാസം റോഡുകളിലും ഇത് സംബന്ധിച്ച ബോര്‍ഡ് സ്ഥാപിക്കും. കരാറുകാരന്റ ഉത്തരവാദിത്തം കഴിഞ്ഞാലും അറ്റകുറ്റപ്പണി നടത്താന്‍ മുന്‍കൂര്‍ ടെന്‍ഡര്‍ വിളിക്കുമെന്നും മന്ത്രി പറഞ്ഞു.

 



നിര്‍ത്താതെ പെയ്യുന്ന മഴയാണ് അറ്റകുറ്റപണിക്ക് തടസ്സമാകുന്നത്. മഴയല്ലാതെ ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ട് പണി നടക്കാത്തത് ചൂണ്ടിക്കാണിച്ചാല്‍ നടപടിയെടുക്കാന്‍ തയ്യാറാണ്. റോഡിന്റെ നിര്‍മാണം നടത്തിയ കരാറുകാരെ കൊണ്ട് തന്നെ കുഴിയടപ്പിക്കുന്നതിനുള്ള നടപടികള്‍ അടുത്തദിവസം തന്നെ ആരംഭിക്കും. കരാറുകാരന്റ ഊഴം കഴിഞ്ഞാലും കുഴിയടയ്ക്കാന്‍ മുന്‍കൂട്ടി പദ്ധതി തയാറാക്കും

ജല അതോറിറ്റി പൈപ്പിടാന്‍ വേണ്ടി കുഴിച്ച റോഡ് പലയിടത്തും അതേപടി കിടക്കുന്നുണ്ട്. പല പ്രാവശ്യം ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചതാണ്. റോഡ് കുഴിക്കുന്നത് മുന്‍കൂട്ടി അറിയിക്കുന്നതിനായി പ്രത്യേക പോര്‍ട്ടല്‍ തയാറാകുന്നതോടെ ഇതിനും പരിഹാരമാകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.



ഏതായാലും ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും മികച്ചതെന്നും ഏറ്റവും മോശമെന്നും പേരെടുത്ത മന്ത്രിയായി റിയാസ് മാറിയിരിക്കുന്നു.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (24 minutes ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (38 minutes ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (52 minutes ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (10 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (10 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (10 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (10 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (11 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (11 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (12 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (12 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (13 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (13 hours ago)

Malayali Vartha Recommends