വടകരയില്‍ ഗുണ്ടാ സംഘം വീടുകയറി ആക്രമിച്ചു, സ്ത്രീകള്‍ക്ക് അടക്കം എട്ടു പേര്‍ക്ക് പരിക്ക്, ഗുണ്ടാസംഘം ഓടി രക്ഷപ്പെട്ടു

കോഴിക്കോട് വടകരയില്‍ ഗുണ്ടാ സംഘം വീടുകയറി ആക്രമിച്ചു. സംഭവത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. വീട്ടില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ക്ക് അടക്കമാണ് പരിക്കേറ്റത്. തടയാന്‍ എത്തിയ അയല്‍വാസികള്‍ക്കും മര്‍ദ്ദനമേറ്റു. പാലോറ നസീറിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ ആറംഗ സംഘം ആക്രമണം നടത്തിയത്.
ഗുണ്ടാ സംഘം വീടുകയറി ആക്രമിക്കുകയായിരുന്നു. വീട്ടുകാരായ മൂന്ന് പേരും നാട്ടുകാരായ അഞ്ച് പേരുമടക്കമുള്ളവര്ക്കാണ് പരിക്കേറ്റത്. ആക്രമണത്തിനെത്തിയ ഗുണ്ടാസംഘം ഓടി രക്ഷപ്പെട്ടു. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണമായതെന്നാണ് വിവരം.
അതേസമയം മറ്റൊരു സംഭവത്തിൽ തിരുവനന്തപുരം നെടുമങ്ങാട് നഗരമധ്യത്തിൽ ഒരു സംഘം ആളുകൾ യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ചു. സൂര്യ റോഡിന് സമീപമാണ് ആക്രമണം നടന്നത്.പൊലീസ് എത്തിയതോടെ ആക്രമിച്ചവർ ഓടി രക്ഷപ്പെടുകയായിരുന്നു . സംഭവ സ്ഥലത്തുണ്ടായിരുന്ന രണ്ട് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ ഇവർ കാഴ്ചക്കാരായിരുന്നു എന്നും സംഭവവുമായി ബന്ധമില്ലെന്നും പരുക്കേറ്റ പെയിന്റിങ് തൊഴിലാളി ആനാട് സ്വദേശി സൂരജ്(23) അറിയിച്ചതിനെ തുടർന്ന് ഇവരെ രക്ഷിതാക്കളെ വിളിച്ച് വരുത്തി വിട്ടയച്ചു. മുൻ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























