ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ മോഫിയയുടെ മരണത്തില്‍ ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥനെ സ്റ്റേഷന്‍ ചുമതലകളില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ മോഫിയയുടെ മരണത്തില്‍ ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥനെ സ്റ്റേഷന്‍ ചുമതലകളില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്. സിഐ ഓഫീസിനു മുന്നില്‍ കുത്തിയിരുന്നാണ് എംഎല്‍എ പ്രതിഷേധിക്കുന്നത്.
ഇന്നലെ തന്നെ സിഐയെ ചുമതലകളില്‍ നിന്നൊഴിവാക്കി എന്നുപറയുന്നത് തെറ്റാണ്. രാത്രിയില്‍ റൂറല്‍ എസ്പി കാര്‍ത്തിക്കിനോട് സംസാരിച്ചപ്പോള്‍ അയാള്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ആരാണ് ഇയാളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും എംഎല്‍എ ചോദിച്ചു.
വിഷയത്തില്‍ ഗുരുതരമായ വീഴ്ചയാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. വനിതാ കമ്മീഷന്റേത് മുതലക്കണ്ണീര്‍ ആണെന്നുമാണ് എംഎല്‍എയുടെ ആരോപണം.
"
https://www.facebook.com/Malayalivartha
























