കുഞ്ഞിന്റെ പേരിന് തീപ്പൊരി എന്ന് അര്‍ത്ഥം, 'എയ്ഡന്‍ എന്ന പേര് നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു, ആന്ധ്രയിലെ ദമ്പതികളുമായി ബന്ധം തുടരുമെന്ന് അനുപമ

ഒരു വര്‍ഷം നീണ്ടുനിന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ അനുപമയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടാൻ പോകുകയാണ്. കുഞ്ഞിനായി നേരത്തേ തന്നെ അനുപമയും, പങ്കാളിയായ അജിത്തും ചേർന്ന് പേര് നിശ്ചയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുപമ.
'എയ്ഡന്‍ അനു അജിത്ത് ' എന്നാണ് കുഞ്ഞിന് പേര് നൽകുകയെന്ന് അനുപമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'എയ്ഡന്‍' എന്നാല്‍ തീപ്പൊരി എന്നാണ് അര്‍ത്ഥമെന്ന് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനുപമ വ്യക്തമാക്കി.
തന്റെ കുഞ്ഞിനെ നോക്കിയ ആന്ധ്രാപ്രദേശിലെ ദമ്പതികള്‍ക്ക് നീതി ലഭിക്കണം കുഞ്ഞിനെ ഞങ്ങള്‍ക്ക് കിട്ടിയാലും അവരുമായി ബന്ധം തുടരണമെന്നും, അവരെ കൂടെ നിര്‍ത്തണമെന്നുമാണ് ആഗ്രഹമെന്നും അനുപമ പറഞ്ഞു.
https://www.facebook.com/Malayalivartha
























