Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

സ്ക്യൂബ ടീം കായലിൽ മുങ്ങി തപ്പുമ്പോൾ മറ്റൊരിടത്ത് ഹാർഡ്‍ഡിസ്ക്ക് കിട്ടി;ആർക്കും പ്രയോജനമില്ലാത്ത 'ഇരുമ്പ് വസ്തു';കായലിലേക്ക് തിരിച്ചെറിഞ്ഞ് മൽസ്യത്തൊഴിലാളി;തലയിൽ കൈ വച്ച് പോലീസ്; ഡിസ്ക്ക് നാടകം പൊടിപൊടിക്കുന്നു

24 NOVEMBER 2021 10:52 AM IST
മലയാളി വാര്‍ത്ത

മോഡലുകളുടെ അപകട മരണത്തിൽ അന്വേഷണസംഘത്തെ ഏറെ കുഴപ്പിച്ച ഒന്നാണ് കായലിലേക്ക് വലിച്ചെറിഞ്ഞ ഹാർഡ് ഡിസ്ക്. സ്ക്യൂബ ടീം ഇറങ്ങി പരിശോധിച്ചിട്ട് പോലും ഹാർഡ് ഡിസ്ക്ക് കണ്ടെത്താൻ സാധിച്ചിരുന്നില്ല. നമ്പർ 18 ഹോട്ടൽ ജീവനക്കാരാണ് കായലിൽ സി.സി.ടി.വി ഹാർഡ് ഡിസ്ക് ഉപേക്ഷിച്ചത്.

എന്നാൽ ഇത് മത്സ്യബന്ധന തൊഴിലാളിയുടെ വലയിൽ കുരുങ്ങിയിരുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത് . വലയിൽ കുടുങ്ങി അത് കീറുകയും ചെയ്തു. പ്രയോജനമില്ലാത്ത 'ഇരുമ്പ് വസ്തു' കായലിലേക്ക് തന്നെ കളഞ്ഞെന്നും അന്വേഷണത്തിൽ വ്യക്തമായി. ആർക്കാണ് കിട്ടിയതെന്നും അയാളെ അന്വേഷണസംഘത്തിന് മനസ്സിലാകുകയും ചെയ്തിട്ടുണ്ട്. തിരിച്ചറിഞ്ഞ ആളെയും മത്സ്യത്തൊഴിലാളികളെയും കൂട്ടി ഇന്ന് സ്ഥലത്ത് വീണ്ടും തെരച്ചിൽ നടത്തുവാൻ ഒരുങ്ങുകയാണ് പോലീസ് .

നിർണായക തെളിവ് തപ്പി ഫയർഫോഴ്സ് സ്കൂബാ സംഘം ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് താഴെ തെരച്ചിലിനിറങ്ങിയ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് മത്സ്യത്തൊഴിലാളിക്ക് ഹാർഡ് ഡിസ്ക് കിട്ടിയത്.ഇന്നലെ പൊലീസ് ആവശ്യപ്പെട്ടതു കൊണ്ട് കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും നേവിയും ചേർന്ന് പാലത്തിന് താഴെ തെരച്ചിൽ നടത്തിയിരുന്നു .

കോസ്റ്റൽ പൊലീസിന്റെ സോണാർ സ്കാനറും ഉപയോഗിക്കുകയുണ്ടായി . പക്ഷേ ചലിക്കുന്ന വസ്തുക്കൾ മാത്രമേ ഇതിൽ കൃത്യമായി വ്യക്തമാകൂ എന്നതാണ് മറ്റൊരു കാര്യം . അടിത്തട്ടിലുള്ള വസ്തുക്കൾ തിരിച്ചറിയാമെങ്കിലും എന്താണെന്ന് ഉറപ്പാക്കാൻ സാധിക്കില്ല. രാവിലെ 11ന് തുടങ്ങിയ തെരച്ചിൽ വൈകിട്ട് ആറരയോടെയാണ് അവസാനിപ്പിച്ചത്. കോസ്റ്റ് ഗാർഡ് സംഘം ഇന്നും തെരച്ചിൽ തുടരുവാനാണ് തീരുമാനിച്ചിരിക്കുന്നത് .

വേമ്പനാട്ട് കായലിൽ ഉപേക്ഷിച്ച ഹാർഡ് ഡിസ്‌കിന് കേടുപാടുകൾ സംഭവിച്ചില്ലെങ്കിൽ ദൃശ്യങ്ങൾ വീണ്ടെടുക്കാനാകുമെന്നാണ് കരുതുന്നത് . ഉപ്പുവെള്ളത്തിൽ ഇത്രയധികം ദിവസം കിടക്കുന്നത് ഒരു പക്ഷെ പ്രതിക്കൂലമായി ബാധിച്ചേക്കാമെന്നാണ് റിട്രീവിംഗ് വിദഗ്ദ്ധർ പറയുന്നത്. ഹീറ്റിംഗ് പ്രോസസറുകൾ ഉപയോഗിക്കേണ്ടി വരും.

ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്താൽ റിട്രീവിംഗ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കും .ഒന്നും രണ്ടും നിലകളിലെയും ഇടനാഴി, പാർക്കിംഗ് ഏരിയ എന്നീ സ്ഥലങ്ങളിലെയും ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിക്‌സായിരുന്നു പുഴയിൽ ഉപേക്ഷിച്ചത്. പൊലീസ് എത്തും മുന്നേ ഇത് ഹോട്ടലുടമ റോയ് വയലാട്ട് ഊരിമാറ്റിക്കുകയായിരുന്നു. ശേഷം കായലിൽ ഉപേക്ഷിക്കുകയും ചെയ്തു . ദൃശ്യങ്ങൾ ലഭിച്ചാൽ അപകടമരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ കഴിയുമെന്നാണ് വിശ്വാസം .

മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഡിജെ പാര്‍ട്ടി നടന്ന നമ്ബര്‍ 18 ഹോട്ടലിലെ പൊലീസ് അന്വേഷിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിക്കാന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു . അപകടം നടന്ന അന്ന് പുലര്‍ച്ചെയാണ് ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിച്ചത്. മൂന്നും നാലും പ്രതികളായ വിഷ്ണു കുമാര്‍, മെല്‍വിന്‍ എന്നിവരാണ് കാര്‍ ഉപയോഗിച്ചത്.

നമ്ബര്‍ 18 ഹോട്ടലില്‍ ലഹരി മരുന്ന് പാര്‍ട്ടി നടന്നോയെന്ന് എക്‌സൈസ് അന്വേഷിക്കുന്നുണ്ട്. ദേശീയ പാതയിലെ അപകടത്തിന് മുമ്ബ് മുന്‍ മിസ് കേരള അടക്കമുളളവര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയെപ്പറ്റി പൊലീസ് എക്‌സൈസിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നമ്ബര്‍18 ഹോട്ടലിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കാറാണിത്.

കാര്‍ ആരുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പരിശോധിക്കുകയാണ്. ഹാര്‍ഡ് ഡിസ്‌ക്കിനായി പൊലീസിന്റെ ആവശ്യപ്രകാരം കണ്ണങ്കാട് പാലത്തിനു സമീപം കായലില്‍ കോസ്റ്റുഗാര്‍ഡ് തെരച്ചില്‍ നടത്തയിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ദൃശ്യങ്ങള്‍ ലഭിച്ചാല്‍ മാത്രമെ ആരെല്ലാം പങ്കെടുത്തു എന്നതില്‍ വ്യക്തത വരൂ. അപകടത്തില്‍പ്പെട്ട കാറിനെപ്പിന്തുടര്‍ന്ന സൈജുവിനെ നിലവില്‍ പ്രതിയാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (30 minutes ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (44 minutes ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (58 minutes ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (10 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (10 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (10 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (11 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (11 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (11 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (12 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (12 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (14 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (14 hours ago)

Malayali Vartha Recommends