സുപ്രീം കോടതിയിലെ സ്റ്റാന്റിംഗ് കോണ്‍സല്‍മാരുടെ എണ്ണം സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചു...ആലുവ സ്വദേശി ഹര്‍ഷദ് വി ഹമീദിനെ സ്റ്റാന്റിംഗ് കോണ്‍സല്‍ ആയി നിയമിക്കാനുള്ള ശുപാര്‍ശയ്ക്ക് സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം

സുപ്രീം കോടതിയിലെ സ്റ്റാന്റിംഗ് കോണ്‍സല്‍മാരുടെ എണ്ണം സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ആലുവ സ്വദേശി ഹര്‍ഷദ് വി ഹമീദിനെ സ്റ്റാന്റിംഗ് കോണ്‍സല്‍ ആയി നിയമിക്കാനുള്ള ശുപാര്‍ശയ്ക്ക് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
ഹര്‍ഷദ് വി ഹമീദിന്റെ നിയമനത്തോടെ സുപ്രീം കോടതിയിലെ സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കോണ്‍സെല്‍മാരുടെ എണ്ണം നാലായി. ജി. പ്രകാശ്, സി. കെ. ശശി, നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാണ് മറ്റ് സ്റ്റാന്റിംഗ് കോണ്‍സല്‍മാര്‍. 2003 മുതല്‍ സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് ഹര്‍ഷദ് വി ഹമീദ്.
2013ല്‍ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് ആയി. ആലുവ യു സി കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.
"
https://www.facebook.com/Malayalivartha
























