തിരുവനന്തപുരത്ത് വെഞ്ഞാറമൂട് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വനിതാ എസ്‌ഐയ്ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് വെഞ്ഞാറമൂട് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വനിതാ എസ്‌ഐയ്ക്ക് ഗുരുതര പരിക്ക്. വെഞ്ഞാറമൂട് സ്റ്റേഷനിലെ വനിത എസ്‌ഐ ശ്യാമകുമാരിയ്ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെയാണ് സംസ്ഥാന പാതയില്‍ വെഞ്ഞാറമൂട് തീയറ്റര്‍ ജംഗ്ഷന് സമീപത്തുവച്ചായിരുന്നു അപകടം നടന്നത്. ജിമ്മില്‍ പോയ ശേഷം ക്വാര്‍ട്ടേഴ്‌സിലെയ്ക്ക് മടങ്ങവെ ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് സ്ലാബ് ഇല്ലാതിരുന്ന ഓടയിലേയ്ക്ക് മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ എസ് ഐയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
"
https://www.facebook.com/Malayalivartha
























