Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

കേരളത്തില്‍ പീഡനത്തിനിരയായി മരണപ്പെട്ട വിസ്മയ, ഉത്തര തുടങ്ങിയവരെ പോലെ ഒരുപാട് പെണ്‍കുട്ടികള്‍ ജീവിക്കുന്നുണ്ട്;ഇവരെ എല്ലാവരെയും സംരക്ഷിക്കാനാവില്ല; പക്ഷേ അവര്‍ക്കൊക്കെ കാവലായി താനുണ്ടാകും;ഉറപ്പ് നൽകി സുരേഷ് ഗോപി

24 NOVEMBER 2021 12:53 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയെ കുറിച്ചും അവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും വാചാലനായിരിക്കുകയാണ് സുരേഷ് ഗോപി എംപി. അവർക്ക് കാവലായി താനെന്നും ഉണ്ടാകും എന്ന ഉറപ്പും അദ്ദേഹം നൽകിയിരിക്കുന്നു.അദ്ദേഹത്തിന്റെ വാക്കുകൾ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ കാവലുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഈ കാര്യം തുറന്നടിച്ചത്.

കേരളത്തിലെ നിരാലംബരായ വനിതകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് 'കാവല്‍' എന്ന് സുരേഷ് ഗോപി പറയുന്നതിനോടൊപ്പം തന്നെ പെൺകുട്ടികൾക്ക് പ്രതീക്ഷ നൽകുന്ന നിരവധി കാര്യങ്ങൾ അദ്ദേഹം തുറന്നടിച്ചു.. കേരളത്തിലെ ഗാര്‍ഹിക പീഡന ആത്മഹത്യകളെ കുറിച്ചും മരണങ്ങളെ കുറിച്ചും എം.പി തുറന്നടിച്ചു . കേരളത്തില്‍ പീഡനത്തിനിരയായി മരണപ്പെട്ട വിസ്മയ, ഉത്തര തുടങ്ങിയവരെ പോലെ ഒരുപാട് പെണ്‍കുട്ടികള്‍ ജീവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു .

ഇവരെ എല്ലാവരെയും സംരക്ഷിക്കാനാവുമെന്നല്ല താന്‍ പറയുന്നതെന്ന വ്യക്തമാക്കിയ അദ്ദേഹം , പക്ഷേ അവര്‍ക്കൊക്കെ കാവലായി താനുണ്ടാകുമെന്നും ഉറപ്പ് നൽകി.സ്ത്രീകൾക്ക് ഇനി യാതൊരു രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പു നൽകുമ്പോഴും വീണ്ടും ആത്മഹത്യകൾ ആവർത്തിക്കുകയാണ്. കഴിഞ്ഞ ദിവസം പോലും ഒരു നിയമവിദ്യാർഥിനി ഗാർഹിക പീഡനത്തിന് പേരിൽ ആത്മഹത്യ ചെയ്തിരിക്കുകയാണ്.

ഇങ്ങനെയൊരു സാഹചര്യത്തിൽ സുരേഷ് ഗോപി ഈ പറഞ്ഞ വാക്കുകൾ സ്ത്രീകൾക്ക് വളരെയധികം ആശ്വാസമാകുന്നു. സിനിമയൊഴിച്ചുള്ള വിഷയങ്ങൾക്ക് മറുപടി പറയില്ലെന്ന കാര്യം വ്യക്തമാക്കിയായിരുന്നു അദ്ദേഹം മാധ്യമങ്ങളെ കണ്ടത് . ‌ രാഷ്ട്രീയ വിവാദങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യവും ഈ നിലപാടിന് പിന്നിലുണ്ടായിരുന്നു. ഒരു സിനിമാനടൻ എന്ന രീതിയിലാണ് അദ്ദേഹം ആ വാക്കുകൾ ഉന്നയിച്ചതെങ്കിലും എംപി എന്ന നിലയിൽ ആ വാക്കുകൾ വളരെയധികം പ്രതീക്ഷ നൽകുകയാണ് കേരളത്തിലെ ഓരോ പെൺകുട്ടികൾക്കും .

പ്രത്യേകിച്ച് വിസ്മയയുടെ കേസു വന്നപ്പോൾ ആ വീട് അദ്ദേഹം സന്ദർശിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയപരമായി വളരെയധികം വിലമതിക്കുന്നത് തന്നെയാണ് താരത്തിന്റെ വാക്കുകൾ. വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിക്കുമെന്ന് കുടുംബത്തോട് അറിയിച്ചിരുന്നു.

വിസ്മയയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു അദ്ദേഹം . തൻ്റെ ഫോൺ നമ്പർ പലരോടും വിസ്മയ ചോദിച്ചിരുന്നുവെന്നും വളരെ വൈകിയാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും സുരേഷ് ഗോപി അന്ന് പറഞ്ഞിരുന്നു. "എൻ്റെ ഫോൺ നമ്പർ നൽകാമോ എന്ന് ചോദിച്ച് മാധ്യമപ്രവർത്തകർക്ക് വിസ്മയ സന്ദേശം അയച്ചിരുന്നു. ജീവിക്കാൻ അത്രമാത്രം മോഹിച്ച് കാണും ആ കുട്ടി. എന്നാൽ ഇപ്പോഴാണ് ഇക്കാര്യങ്ങൾ ഞാൻ അറിയുന്നത്.

ന്യായവും നീതിയും നടക്കുമെന്നും സംസാരിക്കുന്നതിനിടെ സുരേഷ് ഗോപി അന്ന് പറഞ്ഞിരുന്നു. വലിയവൻ കൊടുത്തൂ, കടം വാങ്ങിച്ചാട്ടാണെങ്കിലും എനിക്കെൻ്റെ മകൾക്ക് കൊടുക്കണമെന്ന മാതൃക പിന്തുടരുന്ന രീതി നമുക്ക് അംഗീകരിച്ച് കൊടുക്കാൻ കഴിയില്ല. അതിനാൽ ചില രീതികൾ നമ്മൾക്ക് തള്ളിപ്പറയേണ്ടി വരുമെന്നും സുരേഷ് ഗോപി അന്ന് പറഞ്ഞിരുന്നു.  "ഒരു പരാതി പറഞ്ഞാൽ ഒരു പക്ഷേ ഞാൻ വന്ന് കൂട്ടിക്കൊണ്ട് പോകുമെന്നും തടയാൻ വരുന്നവർക്കിട്ട് രണ്ട് തല്ല് കൊടുത്തിട്ടാണെങ്കിലും കൂട്ടിക്കൊണ്ട് പോയേനെ എന്നും വിസ്മയ കരുതിക്കാണും.

നീതിക്കായി കുടുംബത്തിനൊപ്പം കാണും"മെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു . സമാനമായ സംഭവങ്ങളിൽപ്പെട്ട ലക്ഷക്കണക്കിന് പെൺകുട്ടികൾക്കായി നിലയുറപ്പിച്ച് നിൽക്കുമെന്നും സുരേഷ് ഗോപി അന്ന് പറഞ്ഞിരുന്നു. അന്ന് വിസ്മയയുടെ വീട് സന്ദർശിച്ചതിനുശേഷം പറഞ്ഞ വാക്കുകൾ ഊട്ടിയുറപ്പിക്കുന്നതാണ് കഴിഞ്ഞദിവസം സുരേഷ് ഗോപി വീണ്ടും പറഞ്ഞിരിക്കുന്നത്.

അതേ സമയം മരക്കാര്‍ റിലീസാവുന്നതിന് ഒരാഴ്ച്ച മുമ്പ് സുരേഷ് ഗോപിയുടെ കാവല്‍ റിലീസാവുന്നതിനുള്ള വിവാദം ഇപ്പോഴും നടക്കുകയാണ് . ചിത്രത്തിന്റെ റിലീസ് തിയതി നീട്ടണമെന്ന ആവശ്യം മോഹന്‍ലാല്‍ ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ റിലീസ് മരക്കാറിനെ പേടിച്ച് മാറ്റില്ലെന്ന് നിര്‍മാതാവ് ജോബി ജോര്‍ജ് വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ ചിത്രത്തിന്റെ പ്രമോഷനും ശക്തമായിരിക്കുകയാണ്.ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കടല്‍ കടന്ന് ദുബായില്‍ എത്തിയപ്പോഴാണ് സുരേഷ് ഗോപി ഈ വാക്കുകള്‍ പറഞ്ഞത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (30 minutes ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (44 minutes ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (58 minutes ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (10 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (10 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (10 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (11 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (11 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (11 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (12 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (12 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (14 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (14 hours ago)

Malayali Vartha Recommends