'യുട്യൂബര്‍മാരും ഇക്രുമോന്‍ ഏഴാം ക്ലാസ് ബി ഫാന്‍സും ആരെന്ന് പിണറായി വിജയനെ കാണിച്ചു കൊടുക്കണം! 'ഇക്രുമോന്‍ ഇറങ്ങിയാല്‍ കേരളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരും... കുറുപ്പ് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി സ്റ്റിക്കര്‍ പതിപ്പിച്ച കാറിനെ റോഡില്‍ ഇറങ്ങാന്‍ അനുവദിച്ചതോടെ കലിപ്പിൽ ഇക്രുമോന്‍ 7ബി ടീംസ്... 'പ്രമുഖ' യുട്യൂബര്‍മാരെ പരിഹസിച്ച് സോഷ്യല്‍മീഡിയ

കുറുപ്പ് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി സ്റ്റിക്കര്‍ പതിപ്പിച്ച കാറിനെ റോഡില്‍ ഇറങ്ങാന്‍ അനുവദിച്ചതോടെ പ്രകോപിതരായിരിക്കുന്ന ഇക്രുമോന്‍ 7ബി ടീംസിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. നിയമവിരുദ്ധമായി വാഹനം നിരത്തിലിറക്കിയ കേസില്‍ അറസ്റ്റിലായവരാണ് രാത്രി സര്‍ക്കാരിനെതിരെ അതിശക്തമായി പ്രതികരിക്കുമെന്ന് അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. അതിന് പിന്നാലെയായിരുന്നു സൈബർ ലോകം ഇവർക്കെതിരെ രംഗത്ത് വന്നത്.
ദുല്‍ഖര്‍ സല്‍മാനെ പരോക്ഷമായി വിമര്‍ശിക്കുന്ന ഇവര്‍ക്കെതിരെ ഡിക്യൂ ഫാന്‍സും രംഗത്തെത്തിയിട്ടുണ്ട്. കുറുപ്പിന്റെ പ്രചാരണത്തിനായി പണം നല്‍കി ഒരാഴ്ച റോഡില്‍ പോസ്റ്റര്‍ പതിപ്പിച്ച വാഹനം ഇറക്കുന്നതും ട്രാവലര്‍ കല്യാണ പന്തലാക്കുന്നതും രണ്ടും രണ്ടാണെന്ന് ഫാന്‍സ് ഇവരോട് പറയുന്നു.
ഇതിനിടെ കുറുപ്പ് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കാറില്‍ സ്റ്റിക്കര്‍ പതിപ്പിച്ച സംഭവത്തില്‍ മറുപടിയുമായി അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തി.
നിയമപ്രകാരം പണം നല്‍കിയാണ് ഇത്തരത്തില്‍ വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പ്രചാരണം നടത്തിയതെന്നും പാലക്കാട് ആര്‍ടിഒ ഓഫിസില്‍ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് വാഹനം റോഡില്‍ ഇറക്കിയതെന്നും അണിയറക്കാര്‍ അറിയിച്ചു.
മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ അറസ്റ്റിലായപ്പോള്‍, കലാപആഹ്വാനവുമായി ഇവരെ യുട്യൂബില്‍ പിന്തുടരുന്ന ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. 'ഞങ്ങളോട് കളിക്കേണ്ട, കേരളം കത്തും, മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരെ പൂട്ടണം, അവനൊന്നും പുറത്തിറങ്ങാന്‍ പാടില്ല' തുടങ്ങിയ പരാമര്‍ശങ്ങളായിരുന്നു അന്ന് അവര്‍ നടത്തിയത്.
വീണ്ടും അതേ ഭീഷണിസ്വരം ഉയര്‍ത്തിയതോടെയാണ്, പരിഹാസങ്ങള്‍ സൈബര്‍ ലോകത്ത് പ്രത്യക്ഷപ്പെട്ടത്. '9 മണിക്ക് കേരളം കത്തും, കേരള ഫയര്‍ ഫോഴ്‌സ് തയ്യാറായിരിക്കുക', 'ഇത്തവണ കേരളം കത്തിച്ചില്ലെങ്കില്‍ സര്‍ക്കാരിന് വീണ്ടും അഹങ്കാരമാകും',
'നമ്മള്‍ വിചാരിച്ചാല്‍ കേരളം മാത്രമല്ല, ഇന്ത്യ തന്നെ മൊത്തത്തില്‍ കത്തിക്കുമെന്ന് അവന്‍മാര്‍ക്ക് മനസിലാക്കി കൊടുക്കണം', 'യുട്യൂബര്‍മാരും ഇക്രുമോന്‍ ഏഴാം ക്ലാസ് ബി ഫാന്‍സും ആരെന്ന് പിണറായി വിജയനെ കാണിച്ചു കൊടുക്കണം', 'ഇക്രുമോന്‍ ഇറങ്ങിയാല്‍ കേരളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരും'- ഇങ്ങനെ പോകുന്ന പരിഹാസങ്ങള്‍.
https://www.facebook.com/Malayalivartha
























