Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ആന്ധ്രയിലെ ദമ്പതികൾക്ക് നാല് വർഷത്തിലേറെ കാത്തിരുന്നു കിട്ടിയ കൺമണി, കുഞ്ഞിനെ കൊണ്ടുപോകുന്നതറിഞ്ഞ അമ്മ ഇടയ്ക്കിടെ കരയുന്നുണ്ടായിരുന്നു. അപ്പോള്‍ ആ ശബ്ദം കേട്ട് അവന്‍ ഉണരും. അപ്പോഴെല്ലാം ഉമ്മ നല്‍കി കൊഞ്ചിച്ചു, കുഞ്ഞിനെ കൊണ്ടുപോകാതിരിക്കാന്‍ പറ്റുമോയെന്ന് പലവണ ചോദിച്ചു, ചങ്ക് തകർന്ന് ആന്ധ്രയിലെ ദമ്പതികൾ

24 NOVEMBER 2021 02:28 PM IST
മലയാളി വാര്‍ത്ത

അനുപമയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ നിയമപോരാട്ടങ്ങൾക്കും സമരങ്ങൾക്കും ഒടുവിൽ കുഞ്ഞ് പെറ്റമ്മയുടെ കൈകളിലേക്ക് എത്തുകയാണ്. എന്നാൽ കുഞ്ഞ് പെറ്റയുടെ കൈകളിലെത്തുന്നതിനെ എതിർക്കുകയും അനുകൂലിക്കുന്നതുമായ രണ്ട് വിഭാഗക്കാരാണുള്ളത്. പോറ്റമ്മയ്ക്കൊപ്പം നിൽക്കുകയാണ് ഭൂരിപക്ഷം പേരും.

ആന്ധ്രയിലെ അദ്ധ്യാപക ദമ്പതികളായിരുന്നു കുഞ്ഞിനെ ദത്തെടുത്തത്. രജിസ്റ്റർ ചെയ്തു നാല് വർഷത്തിലേറെ കാത്തിരുന്ന ശേഷമായിരുന്നു ഇവർക്ക് കുഞ്ഞിനെ ലഭിച്ചത്. ഇത്രയും നാൾ കാത്തിരുന്ന ശേഷം തങ്ങളുടെ എല്ലാമെല്ലാമായി അവർ ആ കുഞ്ഞിനെ വളർത്തി കൊണ്ടുവരികയായിരുന്നു.രാവിനെ പകലാക്കി കണ്ണിലെ കൃഷ്ണമണിപോലെ നോക്കി വളർത്തിയ കുഞ്ഞിനെ കൈമാറേണ്ടി വന്ന അവരുടെ വേദന നമ്മൾക്ക് ഊഹിക്കാവുന്നതാണ്.

 

ലാളിക്കാൻ കൊതിച്ച് കാത്തിരുന്ന് കിട്ടിയ പൊന്നോമനയേയാണ് രണ്ട് ദിവസം മുൻപ് തിരികെ കൊടുക്കേണ്ടി വന്നത്. ആന്ധ്രയിലെ അധ്യാപക ദമ്പതികളായ ഇവരുടെ പക്കൽ നിന്നും അനുപമയുടെ കുഞ്ഞിനെ നാട്ടിലെത്തിക്കുന്നതുവരെയുള്ള സംഭവബഹുല നിമിഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് തിരുവനന്തപുരത്തുനിന്നും പോയ ഉദ്യോഗസ്ഥന്റെ വാക്കുകൾ വൈറലാണ്.

കുഞ്ഞിനെ കൈമാറും മുന്‍പ് നെറുക മുതല്‍ പാദംവരെ മാറി മാറി പലവട്ടം ചുംബിച്ച പോറ്റമ്മയുടെ മാനസികാവസ്ഥ മുതല്‍ തലസ്ഥാനത്ത് പെറ്റമ്മയുടെ മുഖത്തുകണ്ട സന്തോഷം വരെ തനിയ്ക്ക് മറക്കാനാവുന്നില്ലെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു. ഓരോ മിനിറ്റും ഓരോ ദിവസങ്ങള്‍ പോലെയായിരുന്നു. കണ്ടുനില്‍ക്കാന്‍ പറ്റില്ലായിരുന്നു ആ അവസ്ഥകളെന്നും അദ്ദേഹം ഓര്‍ക്കുന്നു.

കുഞ്ഞിനെ കൈമാറും മുന്‍പ് നെറുക മുതല്‍ പാദംവരെ മാറി മാറി പലവട്ടം ചുംബിച്ചു. സംസാരിക്കുമ്പോഴൊക്കെയും കുട്ടിയെ മാറത്ത് അടക്കിപ്പിടിച്ചിരിക്കുകയായിരുന്നു അവര്‍. ഒന്നുമറിയാതെ അവനും ഉറങ്ങി. കുഞ്ഞിനെ കൊണ്ടുപോകുന്നതറിഞ്ഞ അമ്മ ഇടയ്ക്കിടെ കരയുന്നുണ്ടായിരുന്നു. അപ്പോള്‍ ആ ശബ്ദം കേട്ട് അവന്‍ ഉണരും.

 

അപ്പോഴെല്ലാം അവര്‍ ഉമ്മ നല്‍കി കൊഞ്ചിക്കും. ഓരോ മിനിറ്റും ഓരോ ദിവസങ്ങള്‍ പോലെയായിരുന്നു.. കണ്ടുനില്‍ക്കാന്‍ പറ്റില്ലായിരുന്നു ആ സങ്കടം. കുഞ്ഞിനെ കൊണ്ടുപോകാതിരിക്കാന്‍ പറ്റുമോയെന്ന് എത്രതവണ ചോദിച്ചെന്നറിയില്ല. ദത്ത് വിവാദത്തിലകപ്പെട്ട കുഞ്ഞിനെ തിരികെയെത്തിക്കാനായി ആന്ധ്രയില്‍ എത്തിയ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതാണ് ഇത്.

കണ്ണീരോടെ ഇത് കേൾക്കാനാവില്ല.ഹൈദരാബാദില്‍ നിന്ന് വിജയവാഡയിലേക്കുള്ള യാത്രയില്‍ മനസ്സില്‍ ആശങ്കയായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. കുട്ടിയെ തിരികെ നല്‍കിയ ആന്ധ്ര ദമ്പതികള്‍ക്ക് അടുത്ത ദത്ത് നടപടികളില്‍ മുന്‍ഗണന നല്‍കണമെന്ന് കാരയോട് (സെന്‍ട്രല്‍ അഡോപ്ഷന്‍ റിഗസാഴ്സ് അതോറിറ്റി) ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

മാനുഷികമായ പരിഗണന അവര്‍ക്ക് ലഭിക്കണം. കുട്ടിയെ തിരിച്ചുകൊണ്ടുവരുന്ന ഘട്ടത്തില്‍തന്നെ അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി അറിയിച്ചി‌‌ട്ടുണ്ട്.

അതേസമയം, അമ്മയറിയാതെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ വകുപ്പുതല അന്വേഷണ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളാണുള്ളത്. CWCയുടേയും ശിശുക്ഷേമ സമിതിയുടേയും വൻ വീഴ്ച തെളിയിക്കുന്നതാണ് റിപ്പോർട്ട്. അനുപമ പരാതിയുമായി എത്തിയ ശേഷവും ദത്ത് സ്ഥിരപ്പെടുത്തലിലേക്ക് കടന്നു. കൂടാതെ അമ്മ കുഞ്ഞിനെ തിരയുന്ന വിവരം CWCയും ശിശുക്ഷേമ സമിതിയും നേരത്തെ അറിഞ്ഞിരുന്നു.

ഇതോടെ ആന്ധ്രയിലെ അധ്യാപക ദമ്പതികളുടെ കണ്ണീരിനും ഉത്തരവാദി ഷിജു ഖാന്‍ നേതൃത്വം നല്‍കുന്ന ശിശുക്ഷേമ സമിതിയും അഡ്വക്കേറ്റ് സുനന്ദ നേതൃത്വം നൽകുന്ന CWC യും ആണെന്ന് വകുപ്പുതല അന്വേഷണത്തിലും തെളിഞ്ഞിരിക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (27 minutes ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (41 minutes ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (55 minutes ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (10 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (10 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (10 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (11 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (11 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (11 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (12 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (12 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (13 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (13 hours ago)

Malayali Vartha Recommends