ഇത് ഒറ്റയ്ക്ക് പോരാടിയ പെറ്റമ്മയുടെ വിജയം, കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ച് തുരുതുരെ ഉമ്മ, വർഷങ്ങൾക്ക് ശേഷം സ്വന്തം ചോരയെ കൈളിലേക്ക് ഏറ്റുവാങ്ങിയപ്പോൾ വിങ്ങിപ്പൊട്ടി അനുപമ , കണ്ട് നിന്നവർക്ക് പോലും സഹിക്കാനായില്ല കോടതിയിലെ ഈ കാഴ്ച്ച

വർഷങ്ങൾക്ക് ശേഷം എന്നെന്നേക്കുമായി തന്റെ കുഞ്ഞിനെ കൈകളിലേക്ക് കിട്ടിയ സന്തോഷത്തിലാണ് അനുപമ. വഞ്ചിയൂർ കുടുംബ കോടതിയാണ് വിധി പറഞ്ഞത്. തുറന്ന കോടതിയിൽ കേസ് പരിഗണിച്ച ശേഷം കോടിതി വിധി പറയുകയായിരുന്നു.കുഞ്ഞിന്റെ വൈദ്യ പരിശോധന നടത്തിയ ശേഷമാണ് കൈമാറിയത്.
കുഞ്ഞിനെ കോടതിയിൽ എത്തിക്കാൻ സി.ഡബ്ലിയു.സിയോട് നിർദ്ദേശം നൽകുകയായിരുന്നു. അമ്മയുടെ വികാരം മാനിക്കണമെന്ന് കോടതി പറഞ്ഞിരുന്നു.കുഞ്ഞിനെ വിട്ടു കിട്ടാൻ അനുപമ ഹർജി നൽകിയിരുന്നു. തന്റെ കുഞ്ഞിന് എയ്ഡൻ അനു അജിത്ത്" എന്ന പേരിടുമെന്ന് അനുപമ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha






















