അയ്യപ്പ ഭക്തരെ കൊള്ളയടിച്ച് കെഎസ്‌ആര്‍ടിസി, പമ്പാ സര്‍വീസുകളില്‍ ടിക്കറ്റ് നിരക്ക് അന്യായമായി വര്‍ദ്ധിപ്പിച്ചു, തീര്‍ത്ഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നുവെന്നും പരാതി

അയ്യപ്പ ഭക്തരെ കൊള്ളയടിച്ച് കെഎസ്‌ആര്‍ടിസി. പമ്പാ സര്‍വീസുകളില്‍ ടിക്കറ്റ് നിരക്ക് അന്യായമായി വര്‍ദ്ധിപ്പിച്ച് കൊള്ള ലാഭം കൊയ്യുകയാണ്. ചെങ്ങന്നൂര്‍ മുതല്‍ പമ്പ വരെ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ 165 രൂപയും ഡീലക്‌സ് ബസുകളില്‍ 232 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പത്തനംതിട്ട -പമ്പ 131 രൂപയും ഈടാക്കുന്നുണ്ട്.
നിലയ്‌ക്കല്‍ പമ്പ ചെയ്ന്‍ സര്‍വീസുകളില്‍ നോണ്‍ എസി ബസുകളില്‍ 50 രൂപയും എസി ബസുകളില്‍ 80 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സാധാരണക്കാരായ തീര്‍ത്ഥാടകര്‍ക്ക് താങ്ങാവുന്നതിലും അധികം നിരക്കാണ് കെഎസ്‌ആര്‍ടിസി അടിച്ചേല്‍പ്പിക്കുന്നത്.നിലയ്‌ക്കല്‍ പമ്പാ സര്‍വീസുകളില്‍ തീര്‍ത്ഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നുവെന്നും പരാതി ഉയർന്നിട്ടുണ്ട്.
ചെങ്ങന്നൂരടക്കമുള്ള സ്റ്റാന്റുകളില്‍ നിന്ന് സീറ്റിംഗ് മുഴുവനായാല്‍ മാത്രമേ സര്‍വീസ് ആരംഭിക്കുന്നുള്ളൂ എന്നത് അനുവദിക്കപ്പെട്ട സമയത്ത് തീര്‍ത്ഥാടകര്‍ക്ക് നിലയ്‌ക്കല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ടാക്കുന്നു.സാധാരണ ബസുകള്‍ ഓടിക്കാതെ തീര്‍ത്ഥാടകരെ പിഴിയാന്‍ നിലയ്‌ക്കല്‍ പമ്ബാ റൂട്ടില്‍ എസി ലോ ഫ്ലോര്‍ ബസുകള്‍ മാത്രം കൂടുതലായി ഓടിക്കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha






















