Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഇന്ന് 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 305; രോഗമുക്തി നേടിയവര്‍ 5379, കഴിഞ്ഞ 24 മണിക്കൂറിനിടെ 48,916 സാമ്പിളുകള്‍ പരിശോധിച്ചു, ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍

24 NOVEMBER 2021 06:01 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 838, എറണാകുളം 825, തൃശൂര്‍ 428, കോഴിക്കോട് 387, കോട്ടയം 327, കൊല്ലം 286, വയനാട് 209, പാലക്കാട് 203, കണ്ണൂര്‍ 194, പത്തനംതിട്ട 167, ഇടുക്കി 144, ആലപ്പുഴ 137, മലപ്പുറം 101, കാസര്‍ഗോഡ് 34 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 48,916 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,316 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,75,361 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4955 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 305 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 51,302 കോവിഡ് കേസുകളില്‍, 7.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 273 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 38,353 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 274 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5379 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 624, കൊല്ലം 372, പത്തനംതിട്ട 377, ആലപ്പുഴ 277, കോട്ടയം 235, ഇടുക്കി 242, എറണാകുളം 656, തൃശൂര്‍ 764, പാലക്കാട് 264, മലപ്പുറം 263, കോഴിക്കോട് 683, വയനാട് 179, കണ്ണൂര്‍ 371, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 51,302 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,23,658 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 95.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,56,09,911), 62 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,65,57,201) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (11,81,170)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 4280 പുതിയ രോഗികളില്‍ 3676 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 537 പേര്‍ ഒരു ഡോസ് വാക്‌സിനും 2053 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1086 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· നവംബര്‍ 17 മുതല്‍ 23 വരെയുള്ള കാലയളവില്‍, ശരാശരി 59,056 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 5278 കുറവ് ഉണ്ടായി.

 

പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 12 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 13%, 10%, 12%, 9%, 14%, 8% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (9 minutes ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (25 minutes ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (1 hour ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (1 hour ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (1 hour ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (11 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (11 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (11 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (12 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (12 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (12 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (13 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (13 hours ago)

Malayali Vartha Recommends